പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തൈകൾ വിതരണം ചെയ്തു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2023 - 24 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പച്ചക്കറിതൈകളുടെ ഉല്പാദനവും വിതരണവും പദ്ധതി പ്രകാരം ഉല്പാദിപ്പിച്ച തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ഒരു പഞ്ചായത്തിൽ തെരഞ്ഞെടുത്ത 2 ഗ്രൂപ്പുകൾ വീതം 10 ഗ്രൂപ്പുകൾ 18000 വീതം തൈകളാണ് ഉല്പാദിപ്പിക്കുന്നത്. ഗ്രൂപ്പുകളിലെ വനിതകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. പി അജയൻ,
പഞ്ചായത്ത് മെമ്പർ പി.വേണുഗോപാൽ,
സി ഡി എസ് ചെയർ പേഴ്സൺ പുഷ്പ,
എന്നിവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments