നവകേരള സദസ്സിന് തദ്ദേശ , സഹകരണ സ്ഥാപനങ്ങളിലെ പണം പിരിവിൽ നിന്ന് സർക്കാർ പിൻമാറണം : യു.ഡി. ഫ് .
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൻ്റെ നടത്തിപ്പിന് തദ്ദേശ സ്വയം സ്ഥാപനങ്ങളിൾ നിന്നും , സഹകരണ സ്ഥാപനങ്ങളിൾ നിന്നും പണം പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ്. യോഗം ആവശ്യപ്പെട്ടു . ഭരണ സമിതികളുടെ തീരുമാനമില്ലാതെ ഇത്തരം ഉത്തരവുകൾ ന്യായീകരിക്കാനാവാത്തതാണന്നും യോഗം കുറ്റപ്പെടുത്തി . യു.ഡി.എഫ് . ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം ചെയർമാൻ
പി .പി. യൂസഫലി അധ്യക്ഷത വഹിച്ചു .
ഇടതു പക്ഷ ഗവൺമെൻ്റിൻ്റെ പിടിപ്പ് കേടും അഴിമതിയും കൊണ്ട് കേരളത്തെ കടക്കെണിയിലാക്കിയ സർക്കാർ സാമൂഹ്യ സുരക്ഷ പെൻഷൻ , ലൈഫ് ഭവന പദ്ധതി , ജനകീയ ഹോട്ടൽ , ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതേയും , കെട്ടിട പെർമിറ്റ് ഫീസ് , കറൻ്റ് ബില്ല് , വെള്ളക്കരം ഉൾപ്പെടെ വർദ്ധിപ്പിച്ച് വിലക്കറ്റം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ , സാധാരണക്കാർക്ക് ആശ്വാസം നല്കേണ്ട സപ്ലൈകോ ഉൾപ്പെടെയുടെയുള്ള സ്ഥാപനങ്ങളിൽ പോലും വിലവർധിപ്പിച്ച് സർക്കാർ ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ് .
സംസ്ഥാന യൂ ഡി എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സർക്കാറിനെതിരെ വിചാരണ സദസ്സ് ചങ്ങരംകുളത്ത് സംഘടിപ്പിക്കുന്നതിനും ,
പഞ്ചായത്തുകൾ തോറും യു.ഡി. എഫ് ൻ്റെ വിപുലമായ യോഗങ്ങൾ ചേരുന്നതിനും , തുല്യതയില്ലാത്ത മനുഷ്യാവകാശലാംഘനം നടത്തി പലസ്തീൻ ജനതയെ കൊന്നടുക്കുന്ന ഇസ്രായേൽ ഭീകരതക്കും അധിനിവേശത്തിനുമെതിരെ നിയോജക മണ്ഡലം യൂ ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ മുതൽ കുണ്ടുകടവ് ജംഗ്ഷൻ വരെ യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻനും , കൺവീനർ അഷറഫ് കോക്കൂറും നയിക്കുന്ന നെറ്റ് മാർച്ച് നടത്തുന്നതിനും എരമംഗലത്ത് ചേർന്ന യോഗം തീരുമാനിച്ചു .
യു.ഡി എഫ്. നിയോജക മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ യോഗത്തിൽ യു ഡി. എഫ് . നേതാക്കളായ സിദ്ധീഖ് പന്താവൂർ , സി.എം. യൂസഫ് , മുസ്തഫ വടമുക്ക് , വി.വി. ഹമീദ് , കെ. എം. അനന്തക്യഷ്ണൻ , ടി.കെ. അബ്ദുൾ റഷീദ് , ഷമീർ ഇടിയാട്ടയിൽ , മജീദ് കല്ലിങ്ങൽ , വി.പി. അലി , നാഹിർ ആലുങ്ങൽ , ടി. ശ്രീജിത് അബ്ദുസമദ് , ഷാനവാസ് വട്ടത്തൂർ , രജ്ഞിത് അടാട്ട്, കെ. സൈനുദ്ധീൻ , കെ.കെ. ബീരാൻകുട്ടി , കെ.വി. റഫീഖ് , എം. കെ. അൻവർ , മുഹമ്മദലി നരണിപ്പുഴ, ബാഷ . എം. തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments