Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുഡിഎഫ് ജനവിചാരണ സദസ്സ് - പൊന്നാനി മണ്ഡലം സ്വാഗത സംഘം കൺവെൻഷൻ


യുഡിഎഫ് ജനവിചാരണ സദസ്സ് - പൊന്നാനി മണ്ഡലം സ്വാഗത സംഘം കൺവെൻഷൻ


ഇടതുപക്ഷ സർക്കാറിന്റെ ജനവഞ്ചന ക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി ചങ്ങരംകുളത്ത് സംഘടിപ്പിക്കുന്ന നിയോജകമണ്ഡലതല ജനവിചാരണ സദസ്സിന്റെ സംഘാടക സമിതി രൂപീകരണ യോഗം യു.ഡി. എഫ് . ജില്ലാ കൺവീനർ അശറഫ് കോക്കുർ ഉദ്ഘാടനം ചെയ്തു . 

സർക്കാറിന്റെ അഴിമതിയും , ധൂർത്തും സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി യു. ഡി. എഫ് ജനവിചാരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്.

സർക്കാരിനെതിരെ സംസ്ഥാന യു ഡി എഫ് തയ്യാറാക്കിയ , തകരുന്ന കേരളത്തിന്റെ നേർചിത്രം ജനങ്ങൾക്ക് മുമ്പിൽ കുറ്റ പത്രമായി സമർപ്പിക്കും . വിചാരണ സദസ്സിൽ യു.ഡി.എഫ് പ്രവർത്തകർക്ക് പുറമേ നാണ്യവിളകളുടെ പണം കിട്ടാതെ കഷ്ടത അനുഭവിക്കുന്ന കർഷകർ , സർക്കാർ, അർദ്ധ സർക്കാർ , കെ.എസ്.ആർ.ടി.സി, തുടങ്ങിയ സേവന മേഖലകളിൽ പെൻഷൻ ലഭിക്കാതെ ദുരിതമനുഭ വിക്കുന്നവർ , വിവിധ ക്ഷേമ പെൻഷനുകൾ, ചികിത്സ സഹായങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസപ്പെടുന്നവർ , വിദ്യാസമ്പന്നരായി പി.എസ്.സി ലിസ്റ്റുകളിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ലിസ്റ്റുകളിലും റാങ്ക് പട്ടികയിൽ ഉൾപ്പെടെ , സർക്കാറിൻ്റെ ജന ദ്രോഹ നടപടികളാൾ , സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രയാസമനുഭവി ക്കുന്നവരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ജന വിചാരണ സദസ്സ് സംഘടിപ്പിക്കുക . 

എരമംഗലം മാട്ടേരി ഹാളിൾ ചേർന്ന സ്വാഗത സംഘം രൂപീകരണ കൺവെൻഷനിൽ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.പി യൂസഫലി അധ്യക്ഷതവഹിച്ചു . നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ സി.എം യൂസഫ് , പി.ടി. അബ്ദുൽ ഖാദർ , സുഹറ മമ്പാട് , വി.കെ.എം. ഷാഫി , സി.കെ. പ്രഭാകരൻ , കാളിയത്തേൽ ഷാജി , അലി ( ആർ .എസ് . പി. ) സുജിത സുനിൽ , തുടങ്ങിയവർ പ്രസംഗിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments