തെരുവുവിളക്കുകൾ കത്തുന്നില്ല
പ്രതിഷേധവുമായി അയിരൂരിലെ യുവാക്കൾ
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ, കണ്ടുബസാർ മേഖലയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യുവജനങ്ങൾ പട്ടാപകൽ പന്തംകൊളുത്തി തെരുവിലിറങ്ങി. അയിരൂർ അസ്‌ഗ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രതിഷേധം നടത്തിയത്. കണ്ടുബസാറിലെ ഹൈമാക്‌സ് വിളക്ക് അപകടത്തിൽ തകർന്നുവെങ്കിലും രണ്ടുവർഷമായിട്ടും ഇതുവരെയും അറ്റകുറ്റപണികൾ നടത്തി കത്തിക്കാനായിട്ടില്ല. അതിനുപുറമെ അയിരൂർ, കണ്ടുബസാർ മേഖലയിൽ ഗ്രാമീണറോഡുകളിലും തെരുവുവിളക്കുകൾ കണ്ണടച്ചു കിടക്കുകയാണ്. അറ്റകുറ്റ പണികൾ നടത്തേണ്ട പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് അധികൃതരും ഇതിനോട് മുഖംതിരിച്ചിരിക്കുകയാണ്. അസ്‌ഗ കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെ നിവേദനത്തെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രാദേശിക വികസന ഫണ്ടിൽനിന്ന് കണ്ടുബസാറിൽ മിനി ഹൈക്‌സ് വിളക്കിന് രണ്ടുലക്ഷം രൂപ അനുവദിച്ചുവെങ്കിലും അനുബന്ധമായ നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ അനുമതിക്കാതിരിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. എം.പി. അനുവദിച്ച അഞ്ച് ലക്ഷം രൂപയും മഠത്തിൽറോഡിനും അനുമതിലഭിക്കാത്തതിനാൽ കാത്തിരിക്കുകയാണ്. കണ്ടുബസാറിൽ യുവജനങ്ങൾ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ് ഉദ്‌ഘാടനം ചെയ്‌തു..
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments