വൈദ്യുതി ചാർജ് വർദ്ധനവിതിരെ മുസ്‌ലിം ലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധർണ്ണ നടത്തി
അന്യാമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കെ എസ് ഇ ബി ഓഫീസ് ധർണ്ണ പെരുമ്പടപ്പ് കെഎസ്ഇബി ഓഫീസിനു മുന്നിൽ നടന്നു. പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി ധർണ ഉദ്ഘാടനം ചെയ്തു. പുത്തൻ പള്ളി സെന്ററിൽ നിന്നും പ്രകടനമായി എത്തിയാണ് പൊന്നാനി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയത്. മുസ്ലിം ലീഗ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി ഷമീർ ഇടിയാട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
വെളിയങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ കൊട്ടിലിങ്ങൽ സ്വാഗതം പറഞ്ഞു. ഇബ്രാഹിംകുട്ടി മാസ്റ്റർ, ടി എ മജീദ്, ടിപി മുഹമ്മദ്, കദീജ മൂത്തേടത്ത്, എൻ പി മൊയ്തുട്ടി ഹാജി, മജീദ് കല്ലുങ്ങൽ, ഹമീദ് ചെറവല്ലൂർ, സലീം ഗ്ലോബ്, സി എം ഫാഹിദ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments