ഇസ്രായീന്റെ ക്രൂരതയും ഭീരുത്വവും ലോകത്തിന് മുമ്പിൽ വെളിപ്പെട്ടു.സലിം മമ്പാട്
നിരാലംബരായ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കി ക്രൂരത കാണിച്ച ഇസ്രായേൽ, ഹമാസിന്റെ പോരാളികൾക്ക് മുമ്പിൽ പതറി വെടിനിർത്തലിന് സന്നദ്ധരായി വന്നത് അവരുടെ പാപ്പരത്തിന് തെളിവാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സലിം മമ്പാട് പ്രസ്താവിച്ചു.*
*ഇസ്റായേൽ ഭീകര രാഷ്ട്രത്തിന്റെ ക്രൂരതകൾക്കെതിരെയും ഇതിനെ പിന്തുണക്കുന്ന അമേരിക്കക്കെതിരെയും ലോക രാഷ്ട്രങ്ങളിലെ പൗരൻമാർ ശക്തമായ പ്രതിഷേധമാണ് തീർത്ത് കൊണ്ടിരിക്കുന്നത്. ബോംബ് വർഷം പോലെ എളുപ്പമല്ല കരയുദ്ധം എന്നത് തിരിച്ചറിഞ്ഞ ഇസ്റായേൽ വെടിനിർത്തലിന് വേണ്ടി ഓടി നടക്കുകയാണ്. കരയുദ്ധത്തിൽ ആയിരക്കണക്കിന് ഇസ്രായേൽ സൈനികരാണ് ഹമാസ് പോരാളികളുമായുള്ള ഏറ്റ്മുട്ടലിൽ അവർക്ക് നഷ്ടമായത്. പതിനായിരക്കണക്കിന് സൈനികർക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിന്റെ പരാജയത്തിന്റെ വാർത്തകൾ വാർത്താ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും കാണിക്കാൻ അനുവദിക്കുന്നില്ല.
ജന്മ നാടിന് വേണ്ടി പൊരുതുന്ന ഹമാസിന്റെ പോരാട്ടവീര്യം ബോധ്യപ്പെടുത്താൽ ഈ യുദ്ധം വഴി സഹായകമായ യതായും സലീം മമ്പാട് പറഞ്ഞു.
ഗസ്സയുടെ കണ്ണുനീർ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി മുക്കാല ഘടകം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്ഢ്യത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുസ്സമദ് സ്വാഗതവും എ. മുഹമ്മദ് മുബാറക് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments