Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നവകേരള സദസ്സ്: പുതുയുഗം തുറക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മലപ്പുറം ജില്ലയിൽ


നവകേരള സദസ്സ്: പുതുയുഗം തുറക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മലപ്പുറം ജില്ലയിൽ


കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് ഇന്ന് (നവംബർ 27ന്) മലപ്പുറം ജില്ലയിൽ തുടക്കമാകും. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ ഒമ്പതിന് തിരൂർ ബിയാൻകോ കാസിലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാത സദസ്സ് നടക്കും. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതസദസ്സിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങൾക്ക് പരാതി നൽകാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതസദസ്സിൽ പ്രത്യേക ക്ഷണിതാക്കളിൽ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് മലപ്പുറം ജില്ലയുടെ പുതിയ വികസന നയം രൂപീകരിക്കുകയും ചെയ്യും.

*പൊന്നാനി ഹാർബർ ഗ്രൗണ്ട്*
*രാവിലെ 11 (നവംബർ 27)*
പൊന്നാനി നിയോജക മണ്ഡലം നവകേരള സദസ്സ് ഇന്ന് (നവംബർ 27) രാവിലെ 11ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടക്കും. അയ്യായിരത്തോളം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കും. 21 കൗണ്ടറുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി രാവിലെ ഒമ്പത് മുതൽ 10.30 വരെ ഫിറോസ് ബാബുവും സംഘവും നയിക്കുന്ന പട്ടുറുമാൽ നടക്കും.

*എടപ്പാൾ സഫാരി പാർക്ക്*
*വൈകീട്ട് മൂന്നിന്*
തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സ് വൈകീട്ട് മൂന്നിന് എടപ്പാൾ സഫാരി പാർക്കിൽ നടക്കും. ഇവിടെയും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ ഇവിടെ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ 2.30 വരെ എടപ്പാൾ വിശ്വം നയിക്കുന്ന ഗാനമേള വേദിയിൽ അരങ്ങിലെത്തും.


*തിരൂർ ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ട്*
*വൈകീട്ട് നാലിന്*
തിരൂർ നിയോജക മണ്ഡലം നവകേരള സദസ്സ് തിരൂർ ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വൈകീട്ട് നാലിന് നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ഒന്ന് മുതൽ തന്നെ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ തുറക്കും. ഉച്ചയ്ക്ക് 2.30 ന് അധ്യാപകരുടെ സാംസ്‌കാരിക കൂട്ടായ്മയായ ജ്വാല അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. നവകേരള സദസ്സ് പൂർത്തിയാക്കി വൈകുന്നേരം 6.30 ന് കുമിളകളിൽ വർണ വിസ്മയം തീർക്കുന്ന സഹലിന്റെ ബബിൾ ഷോയും ഏഴ് മണി മുതൽ അലോഷിയുടെ ഗസൽ സന്ധ്യയും നടക്കും.

*ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയം*
*വൈകീട്ട് ആറിന്*
താനൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കും. വൈകീട്ട് മൂന്ന് മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. നവകേരള സദസ്സ് കഴിഞ്ഞ ശേഷം രാത്രി എട്ടിന് ബിജിപാലിന്റെ സംഗീത നിശയും അരങ്ങേറും. പരാതി സ്വീകരിക്കുന്ന വൈകീട്ട് മൂന്നിന് തന്നെ തുറക്കും. 

നവംബർ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കൽ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയൂർവേദ കോളേജ് ഗ്രൗണ്ടിലും നടക്കും.

നവംബർ 29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം മണ്ഡലങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

നവംബർ 30ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ മങ്കട, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറാട് എന്നീ മണ്ഡലങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളിൽ എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.


*പരാതി നൽകുന്നവർ അറിയാൻ*
നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളിലാണ് പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കുക. ഓരോ കേന്ദ്രങ്ങളിലും നവകേരള സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. മന്ത്രിമാർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കില്ല. ഓരോ നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളിലും പരാതി സ്വീകരിക്കാൻ കൗണ്ടറുകളുണ്ടാകും. പരാതി നൽകുന്നവർ പരാതിയിലും അപേക്ഷയിലും കൃത്യമായ വിലാസവും ഫോൺ നമ്പറും മറ്റു അനുബന്ധ രേഖകളുടെ പകർപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിവേദനം സമർപ്പിക്കുമ്പോൾ ലഭിച്ച രസീതിലെ നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് നിവേദനത്തിന്റെ സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിവരങ്ങൾ പിന്നീട് അറിയാം. 


ഇന്ന് ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് നടക്കുന്ന വേദികൾക്ക് സമീപം ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. 

*പൊന്നാനി*
ഇന്ന് രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എടപ്പാളിൽ നിന്ന് പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങൾ ചന്തപ്പടി-പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്-ഉറൂബ് നഗർ വഴി ആനപ്പടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആളെയിറക്കണം. കുണ്ടുകടവിൽ നിന്ന് മാറഞ്ചേരി വഴി വന്നേരിയിലേക്ക് പോകുന്ന വാഹനങ്ങൾ പുതുപൊന്നാനി- വെളിയങ്കോട് - പാലപ്പെട്ടി വഴി പെരുമ്പടപ്പിലെത്തി തിരിച്ചുപോകണം. ചാവക്കാട് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചമ്രവട്ടം ഹൈവേ വഴിയാണ് കുറ്റിപ്പുറത്തേക്ക് പോകേണ്ടത്. തിരൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ബി.പി അങ്ങാടി വഴി കുറ്റിപ്പുറത്തെത്തി വേണം യാത്ര തുടരാൻ. നരിപ്പറമ്പ് മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ രാവിലെ 7.30 മുതൽ 11 വരെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഈ വാഹനങ്ങൾ ഹൈവേ വഴി പോവണം. ചന്തപ്പടിയിൽ നിന്ന് കോടതിപ്പടിവരെ യാത്ര വൺവേ ആയിരിക്കും. ഈ റോഡിന് ഇരുവശവും എല്ലാതരം വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നവകേരള സദസ്സിന് വരുന്ന എല്ലാ വാഹനങ്ങളും രാവിലെ ഒമ്പതിന് മുമ്പായി ഹാർബറിൽ പ്രവേശിക്കണം. ഒമ്പത് മണിക്ക് ശേഷം വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ആളെയിറക്കി എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

*എടപ്പാൾ*
തവനൂർ മണ്ഡലം നവകേരളസദസ്സ് നടക്കുന്ന എടപ്പാളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ഏഴുമണി വരെ ഗതാഗത നിയന്ത്രണമുണ്ടാവും. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലൂടെ സർവീസ് നടത്തുന്ന എല്ലാ ബസുകളും തൃശ്ശൂർ റോഡിൽ ദാറുൽഹിദായയ്ക്കു മുൻപിലും കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിനു മുൻപിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് മേൽപ്പാലംവഴി യാത്ര തുടരണം. ഈ റൂട്ടിലെ കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങൾ കണ്ടനകം, വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം വഴി സംസ്ഥാനപാതയിലെത്തിയും നടുവട്ടം അത്താണി വഴിയും പോകണം.
പട്ടാമ്പി റോഡിലേക്കുള്ള യാത്രക്കാരെ പെട്രോൾപമ്പിന് മുൻവശത്ത് വാഹനം നിർത്തി കയറ്റണം. പൊന്നാനി-പട്ടാമ്പി ബസുകൾ വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം, അയിലക്കാട്, അംശക്കച്ചേരി (അല്ലെങ്കിൽ അത്താണി) വഴിയും തിരിച്ചും യാത്ര തുടരണം.
കുറ്റിപ്പുറം, തവനൂർ, കുമ്പിടി ബസുകൾ ഗോവിന്ദ തിയേറ്റർവരെ വന്ന് തിരിച്ചുപോകണം. ചങ്ങരംകുളം, കൂനംമൂച്ചി, അത്താണി, കുന്നംകുളം ബസുകൾ ദാറുൽഹിദായവരെ വന്ന് തിരിച്ചുപോകണം.
പട്ടാമ്പി റോഡിലെ സഫാരി മൈതാനം മുതൽ അംശകച്ചേരി വരെയും അണ്ണക്കമ്പാട് മുതൽ ദാറുൽഹിദായ വരെയും സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. മേൽപ്പാലത്തിനുതാഴെ ഇരുചക്രവാഹനമടക്കം ഒരു വാഹനവും പാർക്ക്ചെയ്യാൻ പാടില്ല.

*തിരൂർ*
നവകേരള സദസ്സിന് എത്തുന്ന ബസ്സുകൾ ആളുകളെ ഇറക്കിയതിനു ശേഷം പോലീസ് ലൈൻ ട്രഞ്ചിങ് ഗ്രൗണ്ട് റോഡിലും എൻഎസ്എസ് സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ പഞ്ചമി സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ബിപി അങ്ങാടി ഭാഗത്തു നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ പാട്ടുപറമ്പ് ക്ഷേത്രത്തിന് മുമ്പിലുള്ള ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
മറ്റ് വലിയ വാഹനങ്ങൾ നരിപ്പറമ്പ് നിന്നും ചമ്രവട്ടം പാലം കയറാതെ ഹൈവേ വഴി തിരിഞ്ഞു പോകണം. 
ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ബി പി അങ്ങാടിയിൽ നിന്നും തെക്കൻ കുറ്റൂർ വഴി ഏഴൂർ റോഡിൽ പ്രവേശിച്ച് തിരൂർ ബസ്റ്റാന്റിൽ എത്തണം. തിരൂരിൽ നിന്നും പോകുന്നവ എഴൂർ റോഡ് പുല്ലുർ വഴി ബി പി അങ്ങാടി റോഡിൽ പ്രവേശിക്കണം.

*ഉണ്യാൽ*
ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി എട്ട് വരെ താനൂർ ഉണ്യാാൽ ജംഗ്ഷനിൽ നിന്നും തീരദേശ റോഡിലൂടെ കൂട്ടായി ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ കടത്തിവിടില്ല. കൂട്ടായി ഭാഗത്തുനിന്നും താനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പറവണ്ണ ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് തിരിഞ്ഞ് മുറിവഴിക്കൽ, പഞ്ചാരമൂല വഴി യാത്ര ചെയ്യണം. താനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചക്കരമൂല, മൂലക്കൽ വഴി താനൂരിലേക്ക് പോകണം.
ഉണ്യാൽ സ്റ്റേഡിയത്തിലേക്കും താനൂർ തീരദേശ റോഡിലൂടെയും വരുന്ന വാഹനങ്ങൾ അഴിക്കൽ ഭാഗത്തുനിന്നും ബീച്ച് റോഡിലൂടെ കയറി പറവണ്ണ ഭാഗത്തേക്ക് പോകുകയും ആളുകളെ ഇറക്കിയ ശേഷം ബീച്ച് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. പൂക്കയിൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പഞ്ചാരമൂല ഭാഗത്ത് ആളുകളെ ഇറക്കി മുറിവഴിക്കൽ വഴി പറവണ്ണ ഭാഗത്തെ റോഡ് അരികിലും സ്‌കൂളുകളിലും പാർക്ക് ചെയ്യണം. 
അഴിക്കൽ, പഞ്ചാരമൂല, പറവണ്ണ ഭാഗത്തുനിന്നും ഉണ്യാൽ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments