ഐക്യദാർഢ്യവുമായി കോൺഗ്രസ് പദയാത്ര
യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് പദയാത്ര നടത്തി. കോൺഗ്രസ് വെളിയങ്കോട് മണ്ഡലം പ്രസിഡൻറ് സുരേഷ് പാട്ടത്തിൽ നയിക്കുന്ന ഏകദിന പദയാത്രയാണു നടത്തിയത്. വെളിയങ്കോട് പൂക്കൈതക്ക ടവിൽനിന്നാരംഭിച്ച പദയാത്ര യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ ഉദ്ഘാട നംചെയ്തു. ടി. അബൂബക്കർ അധ്യക്ഷതവഹിച്ചു. കെ.പി. സി.സി. അംഗം ഷാജി കാളി യത്തേൽ, കല്ലാട്ടേൽ ഷംസു, ടി.പി. കേരളീയൻ, പി.ടി. ഖാദർ, സി.കെ. പ്രഭാകരൻ, കെ.എം. അനന്തകൃഷ്‌ണൻ, സുരേഷ് താണിയിൽ, യൂസഫ് ഷാജി, രതീഷ് പൂക്കൈത തുടങ്ങിയവർ പ്രസംഗിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡുകളിലും പദയാത്രയ്ക്ക് സ്വീകരണംനൽകി. ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങിയ പദയാത്ര വൈകീട്ട് ആറരയോടെ എരമംഗലം സെൻററിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം- ഡി.സി.സി. പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments