കോൺഗ്രസ് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ച് പരാതി നൽകി
പൊന്നാനിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിലേക്ക് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസറെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ച് പരാതി നൽകി. പൊന്നാനി വിദ്യാഭ്യാസ ഓഫീസിൽ നിന്നും ബസ്സുകളും വിദ്യാർഥികളും നവ കേരള സദസിൽ പങ്കെടുക്കേണ്ടതില്ല എന്ന് രേഖപ്രകാരം നിർദ്ദേശം നൽകിയിട്ടും നിർദ്ദേശം ലംഘിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയത്. ഉപരോധ സമരത്തിന് ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ പി നബീൽ,കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്, കെ വി സുജീർ എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments