സ്ത്രീ സുരക്ഷാ നിയമങ്ങളും ക്ഷേമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ പെണ്ണിടം വനിതാ സംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പൂക്കരത്തറ കെ.വി.യു.എം.ഡി.എച്ച്.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍
സ്ത്രീ സുരക്ഷാ നിയമങ്ങളും ക്ഷേമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത അധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ ഗായത്രി, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും ക്ഷേമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി. ശ്രുതി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, രാധിക, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിത, വിദ്യാര്‍ത്ഥി പ്രതിനിധി ഹിബ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ മൂന്നുവരെയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ പെണ്ണിടമെന്ന പേരില്‍ വനിതാ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്. സെമിനാറുകള്‍, വനിതാ സംഭരകരുടെ സംഗമം, തിയറ്റര്‍ വര്‍ക്ക് ഷോപ്പ്, കലാജാഥ, വനിതാ സാഹിത്യ ക്യാമ്പ്, വനിതകള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവയും പെണ്ണിടത്തിന്റെ ഭാഗമായി നടക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments