ഉപജില്ലാ കലോത്സവത്തിൽ
ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ച പള്ളപ്രം സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു
വന്നേരിയിൽ നടന്ന 34-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി ജനറൽഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാർഥികളെ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കലാകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കലാഭവൻ അഷ്റഫ് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.
13 ഇനങ്ങളിൽ 59 പോയിന്റോടെയാണ് പള്ളപ്രം എ.എം.എൽ.പി സ്കൂൾ സബ്ജില്ലയിലെ 50 വിദ്യാലയങ്ങളെ പിറകിലാക്കി ഓവറോൾ രണ്ടാം സ്ഥാനം നേടിയത്.
മുനിസിപ്പൽ വി പി സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വി സൈനുൽ ആബിദ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റുമാരായ വി ഹംസു, റിയാസ്, എംടിഎ പ്രസിഡന്റ് ധനീഷ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി. മുജീബ്, അലി അഷ്ക്കർ, എസ്.കെ ഷറഫുദീൻ, ഹെഡ്മിസ്ട്രസ് എം.വി റെയ്സി, ജൂലിഷ് എബ്രഹാം, ദിപു ജോൺ , റഫീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments