ഷീബ ദിനേഷിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
സർഗ്ഗവേദി പബ്ലിക്കേഷൻസിന്റെ ആദ്യ പുസ്തകമായ ഷീബ ദിനേഷിന്റെ കവിതാസമാഹാരം മൗനം വിവർത്തനം ചെയ്യുമ്പോൾ കവിയും പ്രഭാഷകനുമായ ശ്രീ. ആലംകോട് ലീലാകൃഷ്ണൻ ഗാനരചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ബി.കെ ഹരി നാരായണന് നൽകി പ്രകാശനം ചെയ്തു.
സർഗ്ഗവേദി പബ്ലിക്കേഷൻസ് ലോഗോ പ്രകാശനവും പുസ്തകപ്രകാശനത്തിന്റെ ഔപചാരിക ഉദ്ഘാടനവും പൊന്നാനി MLA ശ്രീ.പി നന്ദകുമാർ നിർവ്വഹിച്ചു. വായനാ മത്സര വിജയികൾക്കും LSS / USS നേടിയ വിദ്യാർത്ഥികൾക്കും വിവിധ തലങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കും പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു സമ്മാനദാനം നടത്തി. ഡോ: ഫസീല ത രകത്ത് പുസ്തകപരിചയം നടത്തി സംസാരിച്ചു. ജനപ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments