ബസ് സമരം തീർക്കാൻ നടപടി എടുക്കണം : കോൺഗ്രസ്
ഗുരുവായൂർ കുന്നംകുളം കുണ്ടുകടവ് സംസ്ഥാന പാതയിൽ സ്വകാര്യ ബസുകൾ സമരം ആരംഭിച്ചിട്ട് 4 ദിവസമായിട്ടും ഇതുവരെ അധികാരികൾ സമരം തീർക്കാൻ ഇടപെടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേരാണ് ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ജനങ്ങളുടെ യാത്രാക്ലെശം പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കാത്തത്തിൽ കടുത്ത പ്രതിഷേധം കമ്മിറ്റി രേഖപ്പെടുത്തി.ബസ് സമരം ഉടൻ തീർപാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകുന്നതോടൊപ്പം തൊഴിലാളി സംഘടനകളെ കണ്ട് സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments