വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - ജൽ ജീവൻ മിഷ്യൻ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൻ മിഷ്യൻ കുടിവെള്ള പദ്ധതിയുടെ അവലോകന യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു . പദ്ധതിയുമായി ബന്ധപ്പെട്ട പ്രവ്യത്തികളെ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു .
പഞ്ചായത്തിൽ ഇനിയും കുടിവെള്ള കണക്ഷൻ ലഭിക്കാൻ ബാക്കിയുള്ള ഗുണഭോക്കാക്കളെ കണ്ടെത്തി നവംബർ മാസം 15 ന് ഉള്ളിൽ ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും , പ്രസ്തുത ഗുണഭോക്താക്കൾക്ക് ഡിസംബർ രണ്ടാം വാരത്തോടെ കണക്ഷൻ നല്കൽ പൂർത്തീയാക്കുന്ന തിന്നും തീരുമാനിച്ചു .പൈപ്പ് ലൈൻ ഇടുന്നതിനായി പൊളിച്ച ടാർ റോഡുകളുടെ ടാറിംഗ് പ്രവൃത്തികളുടെ മുന്നെയായുള്ള ഗ്രേഡഡ് മെറ്റൽ ഇടുന്ന ജോലികൾ പുരോഗമിക്കുന്നതയും , ടാറിംഗ് , കോൺക്രീറ്റ് ഉൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളും ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനും ഭരണസമിതി നിർദ്ദേശം നൽകി .
പഞ്ചായത്തിൽ പുതിയതായി സ്ഥാപിക്കുന്നു 10 ലക്ഷം സംഭരണശേഷിയുള്ള ഉപരിതലസംഭരിണിയുടെ പ്രവൃത്തി ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്നും ആയതിന്റെ ഭാഗമായി നിലവിലെ സംഭരണി പൊളിച്ചു മറ്റുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു . പുതിയ ടാങ്ക് നിർമ്മാണം പൂർത്തിയാകുന്നത് വരെ നിലവിലെ കുടിവെള്ള വിതരണ സംവിധാനത്തിൽ ഭാഗീകമായ കുറവും മാറ്റങ്ങളും ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസ്സൈൻ പാടത്തകയിൽ , ഷരീഫ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു . ചർച്ചയിൽ പങ്കെടുത്ത പഞ്ചായത്ത് മെമ്പർമാർ വാർഡുകളിലെ
പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .
അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ പി. ഇ . സന്തോഷ് കുമാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും , ചർച്ചകൾക്ക് മറുപടി നല്കുകയും ചെയ്തു .
ജല അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ എസ്. ശ്രീജിത് , കരാറുകാരുടെ പ്രതിനിധികളായ എം. കെ. ഫാസിൽ , ഷഹീർ ബാവ , കരാർ കമ്പിനി സൂപ്പർവൈസർമാർ , ജല
അതോറിറ്റി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷൻ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ടി. പി. പ്രീത നന്ദിയും പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments