ബിജെപി വാഹന പ്രചരണ ജാഥ പാലപ്പെട്ടിയിൽ നിന്നും ആരംഭിച്ചു
ബിജെപി മലപ്പുറം ജില്ലാ അധ്യക്ഷൻ രവിതേലത്ത് നയിക്കുന്ന വാഹന പ്രചരണ ജാഥ മലപ്പുറം ജില്ല അതിർത്തിയായ പാലപ്പെട്ടിയിൽ നിന്നും ആരംഭിച്ചു..
തീരദേശത്ത് ജീവിക്കുന്ന മനുഷ്യരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെയും നരേന്ദ്രമോദി സർക്കാർ കടലോര മേഖലയ്ക്ക് വേണ്ടി നൽകുന്ന കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളെ പേരുമാറ്റികൊണ്ട് സംസ്ഥാന സർക്കാരിന്റെതാക്കി തീർക്കുന്ന നെറികേടിനെതിരെയും കേന്ദ്രസർക്കാർ അനുവദിക്കുന്ന പദ്ധതിവിഹിതങ്ങൾ പലതും ക്രമാതീതമായി നടപ്പിലാക്കാത്തത് കൊണ്ട് ദുരിതത്തിലാകുന്ന തീരദേശവാസികൾക്ക് മുൻപിൽ സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് മലപ്പുറം ജില്ല അതിർത്തിയായ പാലപ്പെട്ടിയിൽ നിന്നും ബിജെപി മലപ്പുറം ജില്ലാ അധ്യക്ഷൻ ആരംഭിച്ച വാഹന പ്രചരണ റാലി പാലപ്പെട്ടി വെളിയംങ്കോട് മേഖലയിൽ നടന്ന സ്വീകരണ യോഗങ്ങൾക്ക് ശേഷം മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിലൂടെ സഞ്ചരിച്ച് നാളെ വൈകുന്നേരം 5-30 ന് ആനങ്ങാടി ടൗണിൽ സമാപിക്കും..
പാലപ്പെട്ടിയിൽ നടന്ന സ്വീകരണ യോഗത്തിൽ
പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു
രവിത്തേലത്ത്
കെ കെ സുരേന്ദ്രൻ രവീന്ദ്രൻ ചക്കൂത്ത്
കെ പി മാധവൻ
കൃഷ്ണൻ പാലപ്പെട്ടി
ഗിരീഷ് കോടത്തൂർ
സന്തോഷ് ഐരൂർ
ഉണ്ണികൃഷ്ണൻ ചേരികല്ല്
രവി ചൂൽപുറത്ത്
രാമകൃഷ്ണൻ പുഴക്കര
എന്നിവർ സംസാരിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments