ഈഴുവത്തിരുത്തി കുംഭാര കോളനി നവീകരണത്തിന്
20 ലക്ഷം രൂപ അനുവദിച്ചു .
പൊന്നാനി മണ്ഡലത്തിലെ ഈഴുവത്തിരുത്തിയിൽ സ്ഥിതി ചെയ്യുന്ന കുംഭാര കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം രൂപ അനുവദിക്കുകയും , പ്രവൃത്തി നടത്താനുള്ള
ഭരണാനുമതിയും ലഭിച്ചു .
"കുംഭാര കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ " ഉൾപ്പെടുത്തി പിന്നോക്ക വിഭാഗ വികസന വകുപ്പാണ്
തുക അനുവദിച്ചിരിക്കുന്നത് .
കുംഭാര കോളനികളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതോടെ
മൺപാത്ര നിർമാണ മേഖലയിലെ
തൊഴിലാളികളുടെ ഉപജീവന മാർഗം
കൂടുതൽ മെച്ചപ്പെടുത്താനും
അവരുടെ വരുമാനം വർദ്ധിപ്പിക്കുവാനും
കഴിയും .അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും വിലക്കയറ്റവും
മൂലം പരമ്പരാഗത മൺപാത്ര നിർമാണം വലിയ പ്രതിസന്ധികൾ നേരിടുകയാണ് .
നിർമാണ ചെലവിനനുസരിച്ച്
ആനുപാതികമായ വില ലഭിക്കാത്തതും
മൺപാത്ര നിർമാണത്തെ സാരമായി
ബാധിക്കുകയും ചെയ്തു . ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള
പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കുംഭാര കോളനികളുടെ
അടിസ്ഥാന സൗകര്യ വികസനം
ഫലപ്രദമായി നടപ്പിലാക്കാനും
കാര്യക്ഷമമാക്കാനും തീരുമാനിച്ചത് .
പൊന്നാനിയിലെ കുംഭാര കോളനിയുടെ
അടിസ്ഥാന സൗകര്യ വികസനം
ഉയർത്തുന്നതിന് വേണ്ടി
ശ്രീ. പി. നന്ദകുമാർ MLA
പിന്നോക്ക വിഭാഗ വികസന വകുപ്പ്
മന്ത്രിയായ ശ്രീ. കെ. രാധാകൃഷ്ണന്റെ
മുന്നിൽ വിഷയം അവതരിപ്പിക്കുകയും
പദ്ധതി രേഖ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ ഇടപെടലിന്റെ
ഭാഗമായിട്ടു കൂടിയാണ് സർക്കാർ
20 ലക്ഷം രൂപ ഫണ്ടനുവദിച്ച്
ഉത്തരവിറക്കിയിരിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments