വെള്ളരി പ്രാവുകൾ 2023" സംഘടപ്പിച്ചു
നവഭാരത ശില്പി ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ 134 -ാം ജന്മദിനത്തിൽ വെളിയങ്കാട് ഗ്രാമ പഞ്ചായത്തും , വനിത ശിശു വികസന വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച ശിശുദിന പരിപാടി "വെള്ളരി പ്രാവുകൾ 2023" ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്തിൻ്റെ അധ്യക്ഷതയിൽ എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നടത്തിയ പ്രോഗ്രാമിൽ സാമൂഹ്യ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ് , ഷരീഫ മുഹമ്മദ്, റസ്ലത്ത് സെക്കീർ , ഹസീന ഹിദായത്ത് , റമീന ഇസ്മയിൽ , സബിത പുന്നക്കൽ , സുമിത രതീഷ് , പി. പ്രിയ , ഐ.സി.ഡി. എസ് . സൂപ്പർ വൈസർ നസീഹ തുടങ്ങിയവർ സംസാരിച്ചു . അങ്കണവാടി വർക്കേഴ്സ്, ക്ഷിതാക്കൾ , സാമൂഹ്യ സന്നദ്ധ പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു . അങ്കണവാടി വർക്കർ സരസ്വതി സ്വാഗതവും , വർക്കർ സ്മിത നന്ദിയും പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments