ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം ഇന്ന്
ദേശീയപാതയിലെ ദൂരപരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പുതിയ വിധി സ്വന്തം മണ്ണിൽ ജനങ്ങളെ അഭയാർത്ഥികളാക്കുന്ന നടപടിയാണ്. കൺട്രോൾ ഓഫ് നാഷണൽ ഹൈവേ സ് ആക്ട് 2002 പ്രകാരം വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് 40 മീറ്റർ ദൂരപരിധിയും വ്യാപാര ആവശ്യങ്ങൾക്ക് 75 മീറ്റർ ദൂരപരിധിയുമാണ് വിധിയിലുള്ളത്.ഈ വിധിപ്രകാരം 1782 കിലോമീറ്റർ വരുന്ന ദേശീയപാതയോരത്ത് 61300 ഏക്കർ ഭൂമിയാണ് ഒന്നും ചെയ്യാൻ കഴിയാത്ത രൂപത്തിൽ മരവിപ്പിക്കപ്പെടുന്നത്.ഇത് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് നേരിട്ട് ബാധിക്കാൻ പോകുന്നത്. അതിൽ ബഹുഭൂരിപക്ഷവും നേരത്തെ ദേശീയപാതക്ക് വേണ്ടി വീടും ഭൂമിയും വിട്ടുകൊടുത്തവരുമാണ്.
കേരളത്തിൽ വിശേഷിച്ചും ഇവിടുത്തെ ഭൂദുർലഭ്യതയും ജനസാന്ദ്രതയും വെച്ച് ഈ നിയമം നടപ്പിലാക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല.മരുഭൂ പ്രദേശങ്ങൾ കൂടുതലുള്ള ഉത്തരേന്ത്യയിലെ മാനദണ്ഡം വെച്ച് കേരളത്തിലും ഇത് നടപ്പിലാക്കുന്നത് അംഗീകരിക്കാൻ സാധ്യമല്ല.
കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ഉപജീവനമാർഗങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ഈ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്നും ഇത് നടപ്പിലാക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി പാലപ്പെട്ടിയിൽ വച്ച് അവകാശ സംരക്ഷണ സംഗമം സംഘടിപ്പിക്കുകയാണ്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി , എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന കൺവീനർ ഹാഷിം ചേന്ദംമ്പിള്ളി , കെ വി സഫീർ ഷാ, വത്സലകുമാർ, ഇബ്രാഹിംകുട്ടി മംഗലം, നൂർജഹാൻ അനസ് ,മുഹമ്മദ് പൊന്നാനി, രാജൻ തലക്കാട്ട്, കെ ടി റസാക്ക് ,പിടി കുഞ്ഞുമുഹമ്മദ് അയിങ്കലം, അഡ്വ: കാസിം ,നാസർ പൊന്നാനി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഇബ്രാഹിംകുട്ടിമംഗലം [ ജില്ലാ സെക്രട്ടറി വെൽഫെയർ പാർട്ടി മലപ്പുറം]
മുഹമ്മദ് പൊന്നാനി [ പൊന്നാനി മണ്ഡലം പ്രസിഡണ്ട് ,വെൽഫെയർ പാർട്ടി ]
സി.വി.ഖലീൽ [ പൊന്നാനി മണ്ഡലം സെക്രട്ടറി, വെൽഫെയർ പാർട്ടി]
[ മൻസൂർ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്, വെൽഫെയർ പാർട്ടി]
ഹംസു പാലപ്പെട്ടി [ പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി, വെൽഫെയർ പാർട്ടി] എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments