തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മും ബിജെപിയും
തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ന് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് എസ്എഫ്ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും ഓഫീസുകളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാർച്ച് നടത്തും.
അതേസമയം, തലസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ മേഖലകളിൽ സംഘർഷ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments