Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തലമുറകൾക്ക് അറിവു പകർന്ന പുരുഷോത്തമൻ മാസ്റ്ററെ കെ.പി.എസ്.ടി.എ ആദരിച്ചു.


തലമുറകൾക്ക് അറിവു പകർന്ന പുരുഷോത്തമൻ മാസ്റ്ററെ കെ.പി.എസ്.ടി.എ ആദരിച്ചു. 

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച്
തലമുറകൾക്ക് അറിവു പകർന്ന എരമംഗലത്തെ കെ.എം പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.കെ സതീശൻ പൊന്നാട അണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ ഉപഹാരം കൈമാറി.

സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവും അധ്യാപക സംഘടന നേതാവുമായ പുരുഷോത്തമൻ മാസ്റ്റർ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ വിവിധ വിദ്യാലയങ്ങളിലായി അധ്യാപനം നടത്തിയിട്ടുണ്ട്. 

കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ പി ഹസീനബാൻ, കെ.എം അനന്തകൃഷ്ണൻ മാസ്റ്റർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. പ്രജിത്കുമാർ, ഉപജില്ലാ പ്രസിഡന്റ് സി റഫീഖ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷ്, ടി.വി നൂറുൽ അമീൻ, ഹേമന്ത് മോഹൻ, സി.പി അബ്ദുൽ ഹമീദ്, ടി.വി ബൈജു, കെ.വി ആനിഫ്, ഷഫീറ, സാവിത്രി ടീച്ചർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments