ബാലസംഘം പൊന്നാനി ഏരിയ സമ്മേളനം നടന്നു
പൊന്നാനി : ബാലസംഘം പൊന്നാനി ഏരിയ സമ്മേളനം ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ബി അനൂജ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സനിഹ ഈസ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അമൽ ദാസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡൻറ് രോഹിത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ 12 മേഖലാ കമ്മിറ്റികളിൽ നിന്നും പ്രതിനിധികൾ ചർച്ച ചെയ്തു. എരമംഗലം എ എൽ പി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ കൺവീനർ സതീശൻ മാസ്റ്റർ, ഏരിയ കോഡിനേറ്റർ വി രാഹുൽ എന്നിവർ മറുപടി നൽകി.
സിപിഐഎം പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി,നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം,ഏരിയ കൺവീനർ വി പി സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അപർണ, ഇസ്മായിൽ ഹാഷിം എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സുനിൽ കാരാട്ട് സ്വാഗതവും സി പി മണികണ്ഠൻ നന്ദിയും അറിയിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡൻറ് : സനിഹാ ഈസ, ഏരിയ സെക്രട്ടറി :അമൽ ദാസ് , ഏരിയ കൺവീനർ : വി രാഹുൽ , ഏരിയ കോഡിനേറ്റർ : കെ എസ് രഞ്ജിത്ത് മാസ്റ്റർ .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments