ബുധനാഴ്ച അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും
സ്‌റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയന്‍ (SITeU - STU) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും.
സംസ്ഥാനത്ത് മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇ-ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക. അക്ഷയക്ക് സമാന്തരമായി സ്വകാര്യ വ്യക്തികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ നിരുപാധികം അടച്ചുപൂട്ടുക. അക്ഷയ സംരഭകരെയും പ്രൊജക്ട് ഓഫീസ് ജീവനക്കാരെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുക തുടങ്ങിയുള്ള ആവശ്യങ്ങൾ സർക്കാർ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഓഗസ്റ്റ് ഒമ്പത് ബുധനാഴ്ച മുഴുവന്‍ സമയവും സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ചിടുന്നത്. ഈ പ്രതിഷേധ സമരത്തിൽ സഹകരിക്കണമെന്ന് മുഴുവൻ സംരഭകരോടും കൂട്ടായ്മകളോടും അഭ്യര്‍ത്ഥിക്കുന്നുതായി സ്‌റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയന്‍ (SITeU - STU) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments