Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാൻ അവസരമൊരുക്കി മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാൻ അവസരമൊരുക്കി മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ


കെ.എസ്.ആർ.ടി.സിക്കൊപ്പം ഒരു അടിപൊളി തീർത്ഥയാത്ര പോയാലോ, തീർത്ഥയാത്രയെന്ന് പറഞ്ഞ് നെറ്റിചുളിക്കാൻ വരട്ടെ സംഭവം പൊളിയാണ്. എന്നും വ്യത്യസ്തമായ വിനോദയാത്രകൾ സംഘടിപ്പിച്ച് യാത്രാ പ്രേമികളെ ആകർഷിക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഇത്തവണ ഒരു അടിപൊളി തീർത്ഥാടന ടൂറിസം പാക്കേജുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 29, 30 ദിവസങ്ങളിലായ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര' എന്ന ടാഗ് ലൈനിൽ അവതരിപ്പിച്ചിരിക്കുന്ന യാത്രയിൽ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയുമൊക്കെയായി ഏവരെയും ആകർഷിക്കുന്ന രീതിയിലാണ് പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ തന്നെ അപൂർവമായ പഞ്ചപാണ്ഡവക്ഷേത്രങ്ങൾ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കുകളിലായാണ് സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപ്പം. കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

യാത്രയുടെ മറ്റൊരു പ്രത്യേകതയാണ് ആറൻമുള വള്ളസദ്യ. പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2023 ജൂലൈ 23 മുതൽ ഒക്ടോബർ രണ്ട് വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാനും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം. ഇവയോടൊപ്പം ലോക ഭൗമ സൂചികാ പദവിയിൽ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിർമാണവും നേരിൽ കാണാൻ അവസരം ലഭിക്കും. 
യാത്രയിൽ അധിക സമയം ലഭിക്കുകയാണെങ്കിൽ മണ്ണാറശാല, ഹരിപ്പാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളും കാണാനുള്ള അവസരം ലഭിക്കും.
ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയിൽ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും. പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷർ https://bit.ly/3Qshwus എന്ന ലിങ്കിൽ നിന്നും ലഭിക്കും.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 9446389823,9995726885 നമ്പറുകളിൽ വിളിക്കുകയോ വാട്‌സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9447203014. ഇ-മെയിൽ: [email protected].


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments