കോൺഗ്രസ് ഉപരോധസമരം: 25 -പേർക്കെതിരെ കേസ്
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശയന ഉപരോധത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ 25 -പേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. ഗ്രാമപ്പഞ്ചായത്തംഗളായ ടി. മാധവൻ, ഹിളർ കാഞ്ഞിരമുക്ക്, സംഗീത, സുലൈഖ, കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡൻറ് ടി. ശ്രീജിത്ത് എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപതുപേർക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാവിലെയാണ് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ ശയന ഉപരോധസമരം നടത്തിയത്. ഉപരോധസമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മുസ്‌തഫ വടമുക്ക് പ്രസംഗിക്കുന്നതിനിടെ പെരുമ്പടപ്പ് എസ്.എച്ച്.ഒ. രമേശ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകരും പോലീസും വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments