Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ


സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ സമരത്തിലേക്ക്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപരികൾ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും.

ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവർധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 രൂപ മുതൽ 260 രൂപ വരെ നൽകണം. കോഴിയ്ക്ക് 145 രൂപ മുതൽ 150 വരെയാണ് വില. മെയ് ആദ്യവാരം 150 രൂപ ആയിരുന്നെങ്കിൽ ഒരു മാസം പിന്നിടുമ്പോൾ അത് 250 ലേക്ക് എത്തി. കേരള ചിക്കൻ സ്റ്റോറുകളിൽ 232 രൂപയാണ് ഇന്നലത്തെ കണക്ക്.

ചൂട് കൂടിയതോടെ ഉല്പാദനം കുറഞ്ഞു. ഇതാണ് വില വർധനവിന് കാരണമെന്നാണ് ഫാം ഉടമകളുട വാദം. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില കൂട്ടുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ട്രോളിങ്ങ് നിരോധനവും ബക്രീദും മുൻപിൽ കണ്ടാണ് ഫാമുടമകൾ കോഴി പൂഴ്ത്തിവെച്ച് ക്രതിമ വിലക്കയറ്റം സൃഷ്ട്ടിക്കുന്നതെന്നാണ് കച്ചവടക്കാരുടെ ആരോപണം. അതെ സമയം സമരത്തിൽ നിന്ന് കേരള ചിക്കൻ വ്യാപരി ഏകോപന സമിതി പിൻമാറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/GmPfhSxyDC68doCejgGqum

YouTube: https://www.youtube.com/realmediachannel

Facebook: https://www.facebook.com/realmediachannel/

Website: www.realmediachannel.com


Post a Comment

0 Comments