ജലദിനത്തിൽ സിവിൽ സ്റ്റേഷനിൽ കുടിവെള്ള സൗകര്യമൊരുക്കി കെ പി എസ് ടി എ
പൊന്നാനി: ലോകജലദിനത്തിൽ കുടിനീർ തെളിനീർ പദ്ധതിക്ക് തുടക്കം കുറിച്ച് കെപിഎസ്ടിഎ പൊന്നാനി ഉപജില്ല കമ്മിറ്റി. പൊന്നാനി സിവിൽ സ്റ്റേഷനിലാണ് കെ പി എസ് ടി എ പ്രവർത്തകർ ഇവിടെയെത്തുന്നവർക്ക് ആശ്വാസമായി കുടിവെള്ള സംവിധാനം ഒരുക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി
തഹസിൽദാർ
കെ ഷാജി നിർവഹിച്ചു. ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.കെ സതീശൻ പദ്ധതി വിശദീകരണം നടത്തി.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുകേഷ്
എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി സിനി, ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ പ്രദീപ് കുമാർ, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എ.കെ.എം അബ്ദുൽ ഫൈസൽ, സംസ്ഥാന കൗൺസിലർ പി ഹസീനാബാൻ, കെ.എസ് സുമേഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പ്രജിത് കുമാർ, ജില്ലാ കമ്മറ്റി അംഗം ദിപുജോൺ, പി ശ്രീദേവി, ടി.വി നൂറുൽ അമീൻ, സി മോഹൻദാസ്, വി പ്രദീപ് കുമാർ, ജയറാം, സജ്ലത്ത്, ഹെൽബിൻ, ജോസ്, കെ ഷജ്മ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments