Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കൽ; സർക്കാർ ഏജൻസികൾക്കും ഹൈക്കോടതി നിയന്ത്രണം

പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കൽ; സർക്കാർ ഏജൻസികൾക്കും ഹൈക്കോടതി നിയന്ത്രണം

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫ്‌ള്കസുകൾ നീക്കം ചെയ്യുന്നതിന് അനുസരിച്ച് പുതിയ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇതിന് കാരണക്കാർ സർക്കാർ തന്നെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

സർക്കാരുമായി ബന്ധപ്പെടുന്ന ഫ്‌ളക്‌സുകൾ പല സ്ഥലങ്ങളിലും ഉയരുന്ന സാഹചര്യമുണ്ട്.സർക്കാർ സ്ഥാപിക്കുന്ന ഫ്‌ളക്‌സുകൾ നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് മാതൃകയാകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/GmPfhSxyDC68doCejgGqum

YouTube: https://www.youtube.com/realmediachannel

Facebook: https://www.facebook.com/realmediachannel

Website: www.realmediachannel.com



Post a Comment

0 Comments