Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യോഗപ്പൻമാരുടെ പതിനെട്ടര കാവുകളിലെ കുംഭഭരണി ഉൽസവത്തിന് കൊടിയിറങ്ങി


യോഗപ്പൻമാരുടെ പതിനെട്ടര കാവുകളിലെ കുംഭഭരണി ഉൽസവത്തിന് കൊടിയിറങ്ങി.

 യോഗി യോഗപ്പൻ അഥവാ ചോപ്പൻമാർ എന്ന വിളിപ്പേരിൽ ചുവപ്പ് പട്ടുടുത്തവർ ഏഴു ദിനം കളം വരച്ച് ഭഗവതി പാട്ടുപാടി ഗുരുതി തർപ്പണത്തോടെ കർമ്മങ്ങൾ അവസാനിപ്പിക്കുമ്പോഴാണ് കുംഭഭരണി ഉൽസവങ്ങൾക്ക് പരിസമാപ്തി ആകുന്നത്. നാലായിരത്തി നാനൂറ്റി നാൽപ്പത്തി എട്ട് കഥകളാണ് ഇവർ നന്തുണി എന്ന സംഗീത ഉപകരണത്തിന്റെ താളത്തിൽ പാടി മുഴുമിക്കുന്നത്. ഉറക്കമൊഴിച്ചും വ്രതം അനുഷ്ഠിച്ചും പാടി മുഴുപ്പിക്കുന്ന ശീലുകൾ ഇവർക്ക് പരമ്പരാഗതമായി വായ്പ്പാട്ടായി ലഭിച്ചതാണ്. കൊടുങ്ങല്ലൂർ ഭഗവതിയുടെ ദാരികവധം വരെയുള്ള കഥകൾ പുതിയ തലമുറക്ക് അന്യം നിൽക്കുമോ എന്ന ഭീതിയിലാണ് ഇന്ന് അനുഷ്ഠാന കലയിലെ യോഗി യോഗപ്പൻമാരും .

പതിനെട്ടര കാവുകളിലാണ് പഴയ കാലത്ത് വർഷം തോറും കുംഭഭരണി ഉൽസവങ്ങൾ നടന്നു വന്നിരുന്നത്. പതിനെട്ട് മുഴുവൻ കാവുകളും, ഒരു അരക്കാവും എന്നായിരുന്നു സങ്കൽപ്പം. ഇന്ന് കുംഭഭരണി ഉൽസവം നടക്കുന്ന കാവുകളുടെ എണ്ണം വർധിച്ചിട്ടുണ്ട് എങ്കിൽ പോലും പതിനെട്ടര കാവുകളിൽ ദീപം തെളിയുന്നു എന്നു തന്നെയാണ് വിശ്വാസം. സാധാരണയായി കൊടിയേറ്റം കഴിഞ്ഞ് ഏഴ് ദിവസങ്ങളിൽ പാതിരാ താലങ്ങളുടെയും, വ്രതങ്ങളുടെയും നാളുകളാണ്. എരമംഗലം കണ്ണേങ്കാവ്, ആലിൻചുവട്, തിയ്യത്ത്, വട്ടേക്കാട്ട്, കൊരച്ചനാട്ട്, തെക്കേക്കര, പുഴമ്പ്രം, കപ്ലയങ്ങാട്, മങ്ങാട് ഉൾപ്പെടെയുള്ള  ക്ഷേത്രങ്ങളിലാണ്  കുംഭഭരണി ഉൽസവം നടന്നു വരുന്നത്. ഭഗവതി കളങ്ങളും, കളംപാട്ടും, ചോപ്പൻമാരും, ചെണ്ടയും, കോമരവും, താലവും, അന്നദാനവും നിറയുന്ന ഏഴ് ദിനങ്ങൾ. ജാതി മത ഭേദമന്യെ നാട്ടുകാർ ഉറക്കമൊഴിച്ച് താലത്തെ വരവേൽക്കുന്ന കാലമാണ് കുംഭ ഭരണി ഉൽസവത്തോടെ അവസാനിക്കുന്നത്. ഉൽസവത്തിന്റെ പിറ്റേന്ന് നടക്കുന്ന പതിനെട്ടാം കർമ്മങ്ങളോട് ക്ഷേത്ര നടകൾ അടച്ച് ദേശങ്ങളുടെ ഉൽസങ്ങൾക്ക് സമാപനമാകും. ഫെബ്രുവരി ഇരുപത്തിഅഞ്ചാം തിയതിയാണ് ഈ വർഷത്തെ കുംഭഭരണി ഉൽസവം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments