Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജമാൽ പനമ്പാടന് ഇന്റർ നാഷ്ണൽ മീഡിയ മജ്ലിസിൽ സ്വീകരണവും ആദരവും.

ജമാൽ പനമ്പാടന് ഇന്റർ നാഷ്ണൽ മീഡിയ മജ്ലിസിൽ സ്വീകരണവും ആദരവും.

മാറഞ്ചേരി സ്വദേശിയും 360മലയാളം ന്യൂസ് എഡിറ്ററുമായ  ജമാൽ പനമ്പാടന് ഷൈക്ക് അബ്ദുള്ള ഇബ്നു നഹ്യാൻ മജിലിസിലാണ്  സ്വീകരണവും ആദരവും  നല്‍കിയത്

UAEയിലെ അൽ ജസീറ, BBC, നാഷ്ണൽ ജോഗ്രഫി, ഖലീജ് ടൈസ്, ഫോക്സ് തുടങ്ങിയ വൻകിട ചാനലുകളുടേയും പത്രങ്ങളുടേയും എഡിറ്റർമാരും കാമറാമാൻ മാരും റിപ്പോർട്ടർമാരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം. 

അബുദാബിയിലെ ഷൈഖ് ഡോക്ടർ അബ്ദുള്ള, ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടത്തിയ  യാത്രയുടെ ദൃശ്രാവിഷ്കാരണത്തിനുള്ള അംഗീകാരമായാണ്  അബൂദാബിയിൽ സ്വീകരണം ഒരുക്കിയത്.

''മദ്രാസ് ഡയറി'' എന്നപേരിൽ 30 എപ്പിസോഡുള്ള വീഡിയോ വിവരണത്തിന്റെ ചിത്രീകരണവും ഫോട്ടോഡോക്യുമെന്റേഷനുമാണ് ജമാൽ ചെയ്തത്.

കേവലം മൊബൈൽ ഫോണിലാണ് ചിത്രീകരണവും തത്സമയ എഡിറ്റിങ്ങും മിക്സിങ്ങും ഡബ്ബിങ്ങും ജമാൽ നടത്തിയാണ് ഷൈഖ് അബ്ദുള്ളയുടെ പ്രീതിക്ക് പാത്രമായത്.

അതിന്റെ പ്രദർശ്ശനവും ഇന്നലെ നഹ്യാൻ പാലസിൽ നടന്നു.
മൊബൈൽ ഫോണിൽ ഒരുക്കിയ വിസ്മയമാണിതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും മികച്ച ചിത്രീകരണവും ദൃശ്യമിഴിവും മനംകവരുന്നതെന്നും പ്രദർശ്ശനം കണ്ട ഓരോരുത്തരും പറഞ്ഞു.

ഡോക്ടർ അബ്ദുള്ളുമായി വ്യക്തിപരമായി വളരെ അടുത്ത ബദ്ധമുണ്ടായിരുന്ന അടുത്തിടെ അന്തരിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് അഷ്റഫ്  പന്താവൂരാണ് എന്നെ ഈ അസൈൻമെന്റ് ഏൽപിച്ചത്. അദ്ദേഹമായിരുന്നു ട്രിപ്പിന്റെ കോഡിനേറ്റർ. പഴയ ചോള സാമ്രജ്യത്തേയും മൈസൂർ രാജ്യത്തിലേയും അറബ് ഇന്റർവെൻഷനെകുറിച്ച് ഒരു ചരിത്ര പഠന ഗ്രന്ഥം രചിക്കുന്നതിന്റെ ഭാഗമായിരുന്നു യാത്ര.
യാത്രയുടെ അടുത്ത ഘട്ടം ഒക്ടോബറിൽ തുടങ്ങാനിരിക്കെയായിരുന്നു അഷ്റഫ്ക്കയുടെ അപ്രതീക്ഷിത മരണം. ഇതോടെ യാത്ര താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. മറ്റൊരു അസൈൻമെന്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ദുബായീൽ എത്തീട്ടുള്ളത്. ഇവിടെ എത്തിയപ്പോൾ ഡോ.അബ്ദുള്ളയെ കാണണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് ഇങ്ങനെ ഒരു ചടങ്ങിൽ ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

ഇപ്പോൾ കിട്ടിയ ഈ ആദരവും അഭിനന്ദങ്ങളും സ്വീകരണവും പ്രിയപ്പെട്ട അഷ്റഫ്ക്കാക്ക് കൂടി ഉള്ളതാണ്.


അത് അദ്ദേഹത്തിന്റെ കുടുംബത്തിന് സമർപ്പിക്കുന്നതോടൊപ്പം. സഹയാത്രികനായിരുന്ന ശബീബ് പിപി, ഈ വർക്ക് ഈ രീതിയിൽ പൂർത്തീകരിക്കാൻ കൂടെനിന്ന ഷമർജാൻ പന്താവൂർ, സുനീർ അബ്ദുള്ള പൊന്നാനി, നമീഷ് ബ്രൂണോ കോഴിക്കോട് എന്നിവരോടുകൂടി യുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം രേഖപ്പെടുത്തുന്നു എന്നും  ജമാൽ പനമ്പാട് പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments