Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹരിത പഞ്ചായത്തിന് സ്നേഹത്തിന്റെ കരുതൽ


ഹരിത പഞ്ചായത്തിന് സ്നേഹത്തിന്റെ കരുതൽ
       
ജനകീയം വട്ടംകുളം പ്ലാസ്റ്റിക് നിർമ്മാജന യജ്ഞത്തിൽ പഞ്ചായത്തിനൊപ്പം കൈ കോർത്ത്‌ കനിവ് ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും. ഭൂമിയുടെ സംരക്ഷണംനമ്മുടെ ഓരോരുത്തരുടേയും കടമയാണ്.അതിന്റെ ആദ്യഘട്ടം നമ്മുടെ വീടുകളിൽ നിന്ന്തന്നെ തുടങ്ങേണ്ടതുണ്ട്അതിനായിവിവിധ ഇടങ്ങളിൽ നിന്ന് തുണികൾ ശേഖരിച്ച് കനിവ് ബഡ്‌സ് സ്കൂളിലെ വൊക്കേഷൽ യൂണിറ്റ് അംഗങ്ങളായ അജിത, സുനിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച തുണിസഞ്ചികളുടെ ആദ്യവിപണനം PTA പ്രസിഡന്റ് ഉണ്ണികൃഷ്ണന് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മൻസൂർ മരയങ്ങാട്ട് വൈസ് പ്രസിഡന്റ് ദീപമണികണ്ഠൻ, മെമ്പർമാരായ ശ്രീജ പാറക്കൽ പത്മ,PTAപ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ,പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ,അധ്യാപകർ രക്ഷിതാക്കൾഎന്നിവർ പങ്കെടുത്തു.കൂടാതെ ശ്രീ സന്ദൂപ് നാരായണൻ രചിച്ച് സാന്ദ്ര നഡ്ഡo ആലപിച്ച വിവിധ ജില്ലകളെ കുറിച്ചുള്ള ഗാനത്തിനൊപ്പം വേഷപ്പകർച്ചയോടെ കുട്ടികൾ ചുവടു വെച്ചപ്പോൾ കാണികൾക്ക് കാണികൾക്ക് കാഴ്ചയുടെ പുതിയ വിസ്മയം തീർത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments