വെളിയങ്കോട് മഹല്ല് ലഹരി മുക്ത കർമ്മസമിതിക്ക് രൂപം നൽകി
ഉണർവ് എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികൾക്കാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്
90 ദിവസം നീണ്ടുനിൽക്കുന്ന 4 എഡിഷനുകളായി കൊണ്ടാണ് പരിപാടികൾ നടക്കുന്നത്
നവംബർ ഒന്ന് കേരളപ്പിറവി ദിനം ലോഗോ പ്രകാശനത്തോടെ പരിപാടികൾക്ക് തുടക്കമിട്ടു
മഹല്ല് ഖാളി ഹംസ സഖാഫി റിട്ടേഡ് പോലീസ് സൂപ്രണ്ട് വി.കെ അക്ബർ ന് ലോഗോ നൽകി പ്രകാശനം ചെയ്തു
എല്ലാ പള്ളികളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, സെലിബ്രേറ്റുകളുടെ ലഹരി ബോധവൽക്കരണ വീഡിയോ ക്ലിപ്പ്,
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള നിരന്തരം ട്രൈനിംഗ് ലഭിച്ച ചെറുപ്പക്കാരുടെ യോദ്ധാവ് ടീമിനെ നാടിന് സമർപ്പിക്കൽ
നിരന്തര ഗ്രഹസന്ദർശനം, ലഘുലേഖ വിതരണം,
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാഗ്രത സമിതി രൂപീകരണം, വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ്, ഷോർട്സ് വീഡിയോ പ്രദർശനങ്ങൾ എന്നിവ ഒരുക്കുക
മേഖലകളെ തിരിച്ചുകൊണ്ട് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ
വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ
തുടങ്ങി ഒട്ടനവധി പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്
ജനുവരി 30ന് ഫസ്റ്റ് എഡിഷൻ സമാപനം കുറിച്ചുകൊണ്ട് വെളിയങ്കോട് അങ്ങാടിയിൽ വിപുലമായ പരിപാടി സംഘടിപ്പിക്കും
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments