വായനശാലക്ക് പുസ്തകങ്ങൾ നൽകി
കോളാടി ഉണ്ണി സ്മാരക വായനശാലയിലേക്ക് എംടിഎം കോളേജ് നൽകിയ പുസ്തകങ്ങൾ എം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവയിൽ നിന്നും വായനശാലക്ക് വേണ്ടി സംസ്ഥാന റവന്യു മന്ത്രി അഡ്വ:കെ. രാജൻ ഏറ്റുവാങ്ങി. ഹൗസിങ് ബോർഡ് ചെയർമാൻ പി.പി.സുനീർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈർ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സികുട്ടീവ് അംഗം അജിത് കോളാടി, കൃഷ്ണദാസ് മാസ്റ്റർ, ടികെ ഫസലുറഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എംടിഎം ടെസ്റ്റ് ചെയർമാൻ
ഡോ വികെ അബ്ദുൾ അസീസ് എഴുതിയ കഥാസമാഹാരം 'ആൾകണ്ണാടി'യടക്കം ഇരുപതിലധികം പുസ്തകങ്ങളാണ് ഉണ്ണി സ്മാരക വായനശാലക്ക് നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments