Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സലീം കോടത്തൂരിന്‍റെ പ്രതിഷേധം ഏറ്റെടുത്ത് മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും


സലീം കോടത്തൂരിന്‍റെ പ്രതിഷേധം ഏറ്റെടുത്ത് മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും


വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി  വന്നതിനെ കുറിച്ച് ഗായകന്‍ സലീം കോടത്തൂര്‍ ഫെയിസ്ബുക്ക്‌ ലൈവിലൂടെ പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും

മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം കോടത്തൂര്‍

''മലപ്പുറം ജില്ലയും സലീം എന്ന പേരും. എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല. പാസ്‌പോർട്ടിലെ പേരു നോക്കി പ്രത്യക സ്കാനിങ്. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു ..ഞാൻ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്'' എന്നാണ് സലീമിന്‍റെ കുറിപ്പ്. സലീമിന്‍റെ കുറിപ്പിന് താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments