ജങ്കാർ വീണ്ടും വരുന്നു; പുതിയ സർവീസിന് നഗരസഭ ഓപ്പൺ ടെൻഡർ ക്ഷണിക്കും
അഴിമുഖത്തെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയുടെ അടിയന്തര ഇടപെടൽ. പുതിയ ജങ്കാർ സർവീസ് തുടങ്ങുന്നതിന് ഓപ്പൺ ടെൻഡർ ക്ഷണിക്കും. ജങ്കാർ എത്തുന്നതിനു മുൻപ് ബോട്ട് സർവീസ് തുടങ്ങാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. മാസങ്ങളായി ജങ്കാർ സർവീസ് മുടങ്ങിക്കിടക്കുന്നതിനാൽ നൂറു കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. പൊന്നാനി, പടിഞ്ഞാറേക്കര മേഖലയിലെ വിദ്യാർഥികളടക്കമുള്ള പതിവുയാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണിപ്പോൾ.
ഈ യാത്രാ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനാണ് യാത്രാ ബോട്ട് സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. പുതിയ ജങ്കാർ സർവീസിനുള്ള ടെൻഡർ നടപടികളും അടുത്ത ദിവസം തുടങ്ങും. നേരത്തേ സർവീസ് നടത്തിയിരുന്ന ജങ്കാർ കരാറുകാർ ടിക്കറ്റ് നിരക്കു വർധനയെച്ചൊല്ലി സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
ടിക്കറ്റ് നിരക്കിൽ 35% വർധനയാണ് കരാറുകാർ ആവശ്യപ്പെട്ടിരുന്നത്. കോവിഡ് കാലത്ത് 25% വർധിപ്പിച്ചതിനാൽ തൊട്ടുപിന്നാലെയുള്ള വർധന അനുവദിക്കാനാകില്ലെന്ന കർശന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. നഗരസഭയുടെ നിലപാട് അംഗീകരിക്കാനാകാതെയാണ് കരാറുകാർ പിൻവാങ്ങിയത്. യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ 30% വർധന അനുവദിക്കാമെന്നും വാഹനങ്ങളുടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു നഗരസഭയുടെ തീരുമാനം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments