Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരിക്കെതിരെ നവകേരള മുന്നേറ്റവുമായി പുന്നയൂർ ഗ്രാമപഞ്ചായത്ത്


ലഹരിക്കെതിരെ നവകേരള മുന്നേറ്റവുമായി പുന്നയൂർ ഗ്രാമപഞ്ചായത്ത്


ലഹരിക്കെതിരെ നവകേരള മുന്നേറ്റത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ലഹരി വിരുദ്ധസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ നിയമം കൊണ്ട് മാത്രം ഉന്മൂലനം ചെയ്യാൻ കഴിയില്ല , മറിച്ച് ശക്തമായ ബോധവത്കരണം അതിനാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ലഹരിയെന്നും അത് സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കേക്കാട് എസ് ഐ അൻവർ ഷാ, ചാവക്കാട് എക്സൈസ് സിവിൽ പോലീസ് ഓഫീസർ ഗണേശൻ പിള്ള , തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈ.പ്രസിഡന്റ് സലീന നാസർ, സ്ഥിരം സമിതി അധ്യക്ഷ മാരായ കെ എ വിശ്വനാഥൻ, ഷമീം അഷറഫ്, എ കെ വിജയൻ , എം പി ഇക്ബാൽ മാസ്റ്റർ,പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി എടക്കഴിയൂർ ഹൈസ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ മനുഷ്യശൃംഖലയിൽ മുന്നൂറോളം പേർ പങ്കാളികളായി . കോട്ടപ്പടി തുളസിദാസ് അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകപാത്ര നാടകം പുനർജനിയും അരങ്ങേറി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.com

Post a Comment

0 Comments