കേരള മുസ് ലിം ജമാഅത്ത് SYS, SSF ഹുബ്ബുറസൂൽ കോൺഫറൻസ് പെരുമ്പടപ്പിൽ നാളെ തുടക്കമാകും
ലോകത്തിനാകമാനം അനുഗ്രഹമായി ഉദയം ചെയ്ത മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിനത്തിൻ്റെ ഭാഗമായി തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് SYS, SSF പ്രാസ്ഥാനിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ പ്രവാചകാനുരാഗ സദസ്സ് ഹുബ്ബുറസൂൽ കോൺഫറൻസ് ഒക്ടോബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്നു.
ആദ്യ ദിനം ഞായർ 3:30ന്ന് പുത്തൻ പള്ളി മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും 4PM ന് വന്നേരിയിൽ നിന്നും ആരംഭിക്കുന്ന നബിദിന ബഹുജന റാലിയിൽ നിറപ്പകിട്ടാർന്ന ഇസ് ലാമിക കലാ രൂപങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളും ബഹുജനങ്ങളും ഉൾപെടെ നിരവധി പേർ പങ്കെടുക്കും
ശേഷം 6:30ന് Dr. അബ്ദുസലാം മുസ്ലിയാർ ദേവർ ശോല, IPB ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ പ്രഭാഷണം നടത്തും രണ്ടാം ദിനം തിങ്കളാഴ്ച സിദ്ധീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിന് ഇബ്രാഹിം ഹാളിലി കല്ലൂർ നേതൃത്വം നൽകും ശേഷം നടക്കുന്ന പ്രാർത്ഥന സംഗമത്തിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി നീറ്റിക്കൽ, സയ്യിദ് ഫളൽ നഈമി വടക്കൂട്ട് എന്നിവർ നേതൃത്വം നൽകും വന്നേരി നാട് പ്രസ് ഫോറത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഹമ്മദ് ബാബു അയിരൂർ ഫിറോസ് മാസ്റ്റർ നുണക്കടവ് കഫീൽ പുത്തൻ പള്ളി, മൻസൂർ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments