യൂത്ത് ലീഗ് ദോത്തി ചലഞ്ചിന് പെരുമ്പടപ്പ് പഞ്ചായത്തിൽ പ്രൗഡ്ഢമായ തുടക്കം
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന ദോത്തി ചലഞ്ച് പെരുമ്പടപ്പ് പഞ്ചായത്തിൽ തുടക്കമായി.
പെരുമ്പടപ്പ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കൺവെൻഷനിൽ മുസ്‌ലിം ലീഗ് നേതാവ് സി. മുഹമ്മദ് ശരീഫ് സാഹിബ് ചലഞ്ചിലെ ആദ്യ പങ്കാളിയായി തുടക്കം കുറിച്ചു.പ്രസിഡന്റ് സലീം ഗ്ലോബ് അധ്യക്ഷനായി.
കൺവെൻഷൻ യൂത്ത് ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗം ഷെമീർ ഇടിയാട്ടയിൽ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷെബീർ ബിയ്യം മുഖ്യപ്രഭാഷണം നിർവഹിച്ചു.ഒക്ടോബര്‍ 10ന് ആരംഭിച്ച് 30ന് സമാപിക്കുന്ന ഫണ്ട് കളക്ഷന്‍ പഞ്ചായത്തിൽ വിജയിപ്പിക്കുവാനും, ഗൃഹ സന്ദർശനത്തിലൂടെ ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കുവാനും തീരുമാനിച്ചു.
അഡ്വ.VIM അഷ്റഫ്, സുബൈർ ചിറവല്ലൂർ, കെ വി മുഹമ്മദ്, മൗലാന, കുഞ്ഞു മാസ്റ്റർ, അഷ്റഫ് ആലുങ്ങൽ, ഇബ്രാഹിംകുട്ടി മാസ്റ്റർ, മജീദ്, പികെ അബൂബക്കർ, കല്ലിങ്ങൽ,അറ്റ്ലസ് അബ്ദുള്ളക്കുട്ടി, സജീബ് മാസ്റ്റർ, ശരീഫ് ചീലത്ത്,സത്താർ, ഹാരിസ് സുൽത്താനി, പച്ച ഷക്കീർ, നിസാർ പാലപ്പെട്ടി, അസ്ലം പാലപ്പെട്ടി, വെള്ളൂരയിൽ റസാക്ക്, ഷാഫി വിരിപ്പിൽ എന്നിവർ സംസാരിച്ചു..
ഷാഫി ചെറവല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബീർ തവളക്കുന്ന് നന്ദി അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments