Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടി.ആര്‍.സി മാഷിന്‍റെ നാമധേയത്തിൽ കലാ-സാംസ്ക്കാരിക വേദിക്ക് നാളെ തുടക്കമാകും


പനമ്പാട് പ്രദേശത്തെ തന്റെ കലാസപര്യയിലൂടെ പ്രശസ്തിയിലെത്തിച്ച നാടക സംവിധായകനും രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന TRC മാഷടെ നാമധേയത്തിൽ നവോദയം കേന്ദ്രീകരിച്ച് രൂപീകരിച്ച കലാ-സാംസ്ക്കാരിക വേദിയുടെ പ്രവർത്തനോദ്ഘാടനം 2022 ഒക്ടോബർ 30-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 3.30 ന് നവോദയം വായനശാല പരിസരത്ത് വച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു 


TRC അനുസ്മരണവും അനുബന്ധ പരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിയ്ക്കുന്നത് പ്രശസ്ത സിനിമാനടനായ  ശ്രീ ശിവജി ഗുരുവായൂരാണ്. മുഖ്യാതിഥിയായി നാടക-ടെലിവിഷൻ സീരിയൽ താരമായ രജനിമുരളിയും സാന്നിദ്ധ്യമായി മാറഞ്ചേരി LC സെക്രട്ടറി AP വാസുവും ആദരവേറ്റുവാങ്ങുന്നതിനായി നാടക-കലാ പ്രവർത്തകരായ കുഞ്ഞുക്ക പനമ്പാടും (MV കുഞ്ഞുമുഹമ്മദ്), മർവ്വ മുഹമ്മദ്കുട്ടിയും ഭാഗമാകുന്ന ചടങ്ങിൽ ബക്കർ മാറഞ്ചേരിയും ടീമും ഒരുക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിയ്ക്കുന്നതാണ്.


ആരാധ്യനായ TRC മാഷടെ സ്മരണകൾ നിലനിർത്തുന്നതിനും കലാ-മേഖലകൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി രൂപീകരിച്ച  കലാവേദിയുടെ പ്രവർത്തനങ്ങൾക്ക് റെഡ് പവർ ജിസിസി നവോദയം, പുറങ്ങ്, പനമ്പാട് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. സഹായ-സഹകരണങ്ങളേകിക്കൊണ്ട് പരിപാടിയുടെ ഭാഗമാകാൻ എല്ലാവരേയും നവോദയം വായനശാലാ പരിസരത്തേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിയ്ക്കുന്നു സ്വാഗതം ചെയ്യുന്നു. വാർത്താസമ്മേളനത്തിൽ രജീഷ് മമ്മനാട്ടേൽ, രവീന്ദ്രൻ തിരുത്തുമ്മൽ, അജിത്ത് താഴത്തേൽ, രമേശ് ബാലൻ നവോദയം, രഞ്ജിത്ത് നവോദയം, രജീഷ് പനമ്പാട് എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments