മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൽ ദൂത് മിഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് - മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൽ ദൂത് മിഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ മതിയായ ജല ലഭ്യതയും വിതരണം ഉറപ്പാക്കൽ ശാസ്ത്രീയമായ വിവര ശേഖരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ പുതുതായി ആവിഷ്കരിച്ച ജൽ ദൂത് ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സമീറ എളയേടത്തിന്റെ നേതൃത്വത്തിൽ നടന്നു. തുടക്കമെന്ന നിലയിൽ പഞ്ചായത്തിലെ പൊതുകിണറിലെ ജലനിരപ്പും ചുറ്റളവും രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ TV. അബ്ദുൾ അസീസ് (വൈസ് പ്രസിഡണ്ട് ) അദ്ധ്യക്ഷത വഹിച്ചു. ലിന മുഹമ്മ തലി (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ), ബൾക്കിസ് (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ), T. മാധവൻ (മെമ്പർ ) , അനിൽ കുമാർ ( സെക്രട്ടറി ), VN ശ്രീജിത്ത് (അക്ര. എഞ്ചിനിയർ), രാഹൂ ൽ ദേവ് (ഓവർസീയർ ) തുടങ്ങിയവർ സന്നിഹിതരായി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments