സഹൃദയ ക്ലബ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
എരമംഗലം സഹൃദയ ക്ലബ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ സിനി ആർട്ടിസ്റ്റ് ഷാഫി തവയിലിന് ആദ്യ വില്പന നടത്തി ഉത്ഘാടനം നിർവഹിച്ചു.
പ്രദേശവാസിയുടെ ചികിത്സാ
സഹായത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ക്ലബ് രൂപീകരണത്തിന്റെ പതിനാലാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാവേണ്ടത്തിന്റെ സാഹചര്യം ക്ലബ് ഭാരവാഹികൾ വിശദീകരിച്ചു. പരിപാടിയിൽ ബ്ലോക്ക് മെമ്പർ പി.അജയൻ, വാർഡ് മെമ്പർ പാടിയോടത്ത് മജീദ്, മുകേഷ്, ജമാൽ, ഷാഫി, എന്നിവർ സംസാരിച്ചു.
സെക്രട്ടറി വൈഷ്ണവ്, പ്രസിഡന്റ് അഭിജിത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments