തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് പ്രസിഡന്റിനെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
മാറഞ്ചേരി പഞ്ചായത്തിലെ തെരുവ് വിളക്കുകൾ മാസങ്ങളായി പ്രവർത്തിക്കാതെ കിടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദമായ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശ്രീജിത്ത് മാറഞ്ചേരി, INTUC മണ്ഡലം പ്രസിഡന്റ് ഗിരീഷ്,യൂത്ത് കോൺഗ്രസ് നേതാകളായ ജിനീഷ് മുക്കാല, ഷൌക്കത്ത് വടമുക്ക്, ദിനേശ് അറക്കൽ,റിയാസ് അത്താണി, നൗഷാദ് അരിക്കാട്ടേൽ, സജി അവിണ്ടിത്തറ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments