ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ജാഗ്രത ജ്യോതി നടത്തി.
പെരുമ്പടപ്പ് :സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗം ആയി എൻ. എസ്. എസ്. പൊന്നാനി ക്ലസ്റ്ററിന്റ കീഴിൽ സമൂഹ ജാഗ്രത ജ്യോതി വന്നേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് എസ്. ഐ. മാരായ മിഥുൻ, വിനോദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് അംഗം അജീഷ, സ്കൂൾ മാനേജർ രമണി അശോകൻ, പി ടി എ വൈസ് പ്രസിഡന്റ് വി. റസാഖ്, മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഷ ടീച്ചർ, പൊന്നാനി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ധന്യ ടീച്ചർ, വന്നേരി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം അൻവർ റഷീദ്. എന്നിവർ സംസാരിച്ചു.തുടർന്ന് വന്നേരി, മാറഞ്ചേരി, പൊന്നാനി ഗേൾസ് സ്കൂളുകളിലെ എൻ എസ് എസ് വളണ്ടിയേഴ്‌സും, അധ്യാപകരും, പി ടി എ ഭാരവാഹികളും, പെരുമ്പടപ്പ് പോലീസ് ഓഫീസർമാരും , നാട്ടുകരും ചേർന്ന് ജാഗ്രത ജ്യോതി തെളിയിച്ചു. നിഷ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ എൻ എസ് എസ് ജനറൽ ലീഡർ വി. ആദിൽ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments