ഡി.വൈ.എഫ്.ഐ കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി
പൊന്നാനി : തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രവാക്യവുമായി ഡിവൈഎഫ്ഐ നവംബർ മൂന്നിന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരാണാർത്ഥം പൊന്നാനി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട ജാഥയ്ക്ക് തുടക്കമായി. വെളിയങ്കോട് വച്ച് നടന്ന ജാഥാ പ്രയാണത്തിന് സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് പതാക കൈമാറി.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ പി സുകേഷ് രാജ് ജാഥാ ക്യാറ്റനും തേജസ് കെ ജയൻ വൈസ് ക്യാപ്റ്റനും അഭിലാഷ് സി പി മാനേജറുമാണ്. ആദ്യ ദിനം പാലപ്പെട്ടി, പെരുമ്പടപ്പ് , എരമംഗലം, മാറഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാഞ്ഞിരമുക്ക് അത്താണിയിൽ അവസാനിച്ചു. ആദ്യ ദിന യാഥയുടെ സമാപന ഉദ്ഘാടനം സുരേഷ് കാക്കനത്ത് നിർവ്വഹിച്ചു. രണ്ടാം ദിനം ചെറുവായ്ക്കര കറുകത്തിരുത്തിയിൽ നിന്ന് ആരംഭിച്ച് പൊന്നാനി ബസ്സ്റ്റാന്റിൽ സമാപിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments