വെളിയംകോട് നാലാം വാർഡ് ഗ്രാമസഭയിൽ പ്രതിഷേധം ; ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വൈസ് പ്രസിഡണ്ട് .
വെളിയംകോട് പഞ്ചായത്തിലെ നാലാം വാർഡിൽ പൂഴിക്കുന്ന് പ്രദേശത്ത് അംഗനവാടിക്ക് സ്ഥലം വിട്ടുകൊടുത്തിട്ട് ഒരു വർഷമായിട്ടും ഇതുവരെ ഒരു തീരുമാനവും എടുക്കാതെ രാഷ്ട്രീയം കളിച്ച് അംഗനവാടി ഇവിടെ നിന്നും നഷ്ടപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതായി ആരോപിച്ച് ഗ്രാമസഭ യിൽ പ്രതിഷേധം ഉയർന്നു. വാർഡ് മെമ്പർ റസ്ലത്ത്സെക്കീർ നെതിരെയാണ് ഗ്രാമസഭയിൽ പ്രതിഷേധം ഉയർന്നത്.
നിലവിൽ വാടക കെട്ടിടത്തിൽ ആണ് അംഗനവാടി സ്ഥിതിചെയ്യുന്നത്,
അംഗനവാടി പ്രദേശത്തു നിന്ന് നഷ്ടപെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിഷേധം ഉന്നയിച്ചവർ ആരോപിച്ചു.
എന്നാൽ അംഗനവാടിക്കായി പ്രദേശത്ത് അനുയോജ്യമായി ഒന്നിൽ കൂടുതൽ സ്ഥലം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി അന്വേഷിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കെപ്പുറത്ത് അറിയിച്ചു.
അങ്കണവാടിയിലേക്ക് കൂടുതൽ കുട്ടികൾ വരുന്ന ഏരിയ എന്ന നിലയിൽ പൂഴിക്കുന്ന് പ്രദേശത്ത് 4 സെന്റ് സ്ഥലം അംഗനവാടിക്കായി വിട്ടു കൊടുക്കാൻ തയ്യാറായി പ്രദേശത്തെ പ്രമുഖ വ്യക്തി ഒരു വർഷം മുന്നെ വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് സമ്മത പത്രം കൊടുത്തിരുന്നതായി നാട്ടുകാരിൽ പലരും അഭിപ്രായപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി ജനങളുടെ പരാതി എത്രയും പെട്ടന്ന് പരിഹരിക്കാം എന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറ ത്തിന്റെ ഉറപ്പിന്മേലാണ് ജനങ്ങൾ പിരിഞ്ഞു പോയത്. വാർഡ് മെമ്പർ റസ്ലത്ത് സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൗസിയ അധ്യക്ഷയായി. കൃഷ്ണകുമാർ,മനോജ് ,ഷാഫി ,ഷിമാൽ,വേണു,കുഞ്ഞുമോൻ ,പ്രതീപ്,കദീജ,ബുഷറ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമസഭയിൽ പ്രതിമേധമുയർന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments