Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്തിൽ എന്റെ ഭൂമി ഡിജിറ്റൽ സർവേയുടേ ഭാഗമായി സർവ്വേസഭ ചേർന്നു.


പെരുമ്പടപ്പ് പഞ്ചായത്തിൽ എന്റെ ഭൂമി ഡിജിറ്റൽ സർവേയുടേ ഭാഗമായി 
സർവ്വേസഭ ചേർന്നു.


പെരുമ്പടപ്പ് പഞ്ചായത്തിൽ എന്റെ ഭൂമി ഡിജിറ്റൽ സർവേയുടേ ഭാഗമായി കോടത്തൂർ മദ്രസയിൽ വെച്ച് സർവ്വേസഭ ചേർന്നു.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളത്തെ പൂർണ്ണമായും നാലുവർഷംകൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവ്വേ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ 1666 വില്ലേജുകളിൽ 1550 വില്ലേജുകളും നാലുവർഷംകൊണ്ട് ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുന്ന തിന്റ ഭാഗമായി ആദ്യഘട്ടത്തിൽ 200 വില്ലേജുകൾ ഡിജിറ്റൽ റീ സർവേ ചെയ്യുന്നതിൽ മലപ്പുറം ജില്ലയിൽ 18 വില്ലേജിൽ പെരുമ്പടപ്പ് വില്ലേജ് ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ഗ്രാമസഭാ മാതൃകയിൽ സർവ്വേസഭ വിളിച്ചു ചേർത്തു. കോടത്തൂർ മദ്രസയിൽ നടന്ന പരിപാടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു ചെയ്തു.മഞ്ചേരി റീ സർവ്വേഓഫീസ് ഹെഡ് സർവ്വെയർ സുനിത,സർവ്വെയർ ഷൈജു കെ ക്ലാസുകൾക്ക് നേതൃത്വം നൽകി. പെരുമ്പടപ്പ് പഞ്ചായത്തിലെ 3,4,5,6,7,8,11,13,14, എന്നി വാർഡുകളിൽ സർവ്വേസഭകൾ കഴിഞ്ഞു.പൊന്നാനി താലൂക്കിൽ പൊന്നാനി നഗരസഭ , പെരുമ്പടപ്പ് വെളിയംകോട്, നന്നംമുക്ക് എന്നിവിടങ്ങളിലാണ് റീ സർവ്വേ നടക്കുന്നത്.ഡ്രോൺസർവ്വേ, ആർ ടി കെ സർവ്വേ,റോബർട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് റീ സർവ്വേ ചെയ്യുന്നത്. പൊന്നാനി താലൂക്കിൽ നവംബർ ഒന്നു മുതൽ റീസർവേ ആരംഭിക്കും



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments