പ്രമുഖ യൂത്ത് കോൺഗ്രസ്സ് നേതാവ് റിയാസ് പഴഞ്ഞി കോൺഗ്രസ്സ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു.
ഇങ്ങനെ നാടകീയമായ ഒരന്തരീക്ഷം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല . ഈ രീതിയിൽ ചർച്ചയാവുന്നതും ആഗ്രഹിച്ചിട്ടില്ല. ഏതെങ്കിലും രീതിയിൽ സമരസപ്പെടാവുന്ന സാഹചര്യം ബാക്കിയില്ലാത്തതിനാൽ മാത്രമാണ് ആഴ്ചകളായി മനസ്സിലുള്ള ബോധ്യത്തെ തീരുമാനമായി രൂപപ്പെടുത്തിയത്. എരമംഗലം നൽകിയ സ്നേഹം കലവറയില്ലാത്തതാണ്. എളിയ രീതിയിൽ തിരിച്ചു നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. എരമംഗലം നൽകിയ എല്ലാ അനുഭവങ്ങളും ശിഷ്ട ജീവിതത്തിൽ പാഠങ്ങളുമാണ്. ചില ബോധ്യങ്ങൾ വേദനിപ്പിക്കുന്ന തീരുമാനങ്ങളിലേക്ക് നമ്മെ എത്തിക്കും. ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനങ്ങളിൽ ഒന്ന് ഇന്നെടുത്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പ്രസ്ഥാനത്തിൽ നിന്നും വിട വാങ്ങുന്നു ... ഈ ഘട്ടത്തിൽ ആരെയും കുറ്റപ്പെടുത്തുവാനോ വിരൽ ചൂണ്ടാനോ ആഗ്രഹിക്കുന്നില്ല ... ഒരു തെരഞ്ഞെടുപ്പു മുഖത്ത് വെച്ച് വില പേശാനോ , പുന:സംഘടനാ ഘട്ടത്തിൽ സ്ഥാനം ആഗ്രഹിച്ച് വില പേശുന്നു എന്ന് വ്യാഖാനിക്കാൻ അവസരം നൽകാനോ കാത്തു നിൽക്കുന്നില്ല ... ഇതു വരെ ലഭിച്ച പ്രാധാന്യമെല്ലാം ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ മാത്രം ലഭിച്ചതാണെന്നും അതില്ലാതാവുമ്പോൾ ഒരു വ്യക്തി മാത്രമായ ചെറിയ ലോകത്തേക്ക് മാറുമെന്നും ബോധ്യമുണ്ട് . എന്നാലും ബോധ്യങ്ങൾ ആ ചെറിയ ലോകത്തേക്ക് തന്നെ നിർബന്ധിക്കുന്നു.
ഒരു മഹാപ്രസ്ഥാനത്തിൽ നിന്നും ഒരു വ്യക്തി കൊഴിഞ്ഞുപോവുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല . ആ മഹാപ്രവാഹത്തിൻ്റെ പ്രവേഗം നിങ്ങളിലൂടെ പൂർവ്വാധികം ശക്തമാവട്ടേ എന്ന് ഫേസ് ബുക്ക് പേജിലൂടെ ആംശംസിച്ചാണ് മടക്കം
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments