Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് സമ്മേളനം ഒക്ടോബർ 24 ന്


വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് സമ്മേളനം ഒക്ടോബർ 24 ന്

എരമംഗലം: 2022 ഡിസംബർ 27 28 29 തിയ്യതികളിൽ നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാനസമ്മേളത്തിന്റെ ഭാഗമായി പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് സമ്മേളനം ഒക്ടോബർ 24 തിങ്കളാഴ്ച്ച വെളിയംങ്കോട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.. സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം  രാവിലെ 9.30 ന് അൽഫലാഹ് സ്‌കൂളിൽ വെച്ച് നടക്കും. പാർട്ടി ജില്ല കമ്മറ്റി മെമ്പർ ഷറഫുദ്ധീൻ കൊളാടി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും, സമ്മേളനത്തിൽ രണ്ട് വർഷത്തെ (2022 - 24 ) പാർട്ടി പഞ്ചായത്ത് നേതൃത്വത്തെ തിരഞ്ഞെടുക്കും.

തുടർന്ന് വെളിയംങ്കോട് അങ്ങാടിയിൽ നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും വെൽഫെയർ പാർട്ടി സംസ്ഥാനകമ്മറ്റി അംഗം
പ്രേമ ജി പിഷാരടി ഉത്ഘാടനം നിർവ്വഹിക്കും, പാർട്ടി ജില്ല കമ്മറ്റി മെമ്പർ
ഇബ്രാഹിം കുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തും, മണ്ഡലം പ്രസിഡന്റ് ഖലീൽ സി വി, സെക്രട്ടറി ദിനേശ് വടമുക്ക്, തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.

വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന സന്ദേശമുയർത്തിപിടിച്ച് നടക്കുന്ന സമ്മേളനത്തിൻ
എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന്  സംഘാടക ഭാരവാഹികൾ അഭ്യർത്ഥിച്ചു,

യോഗത്തിൽ സംഘാടക സമിതി ചെയർമാൻ മുഹമ്മദ് മൂരിയത്ത്,
കൺവീനർ പി എൻ മുഹമ്മദ്, റഷീദ്, വി പി മുഹമ്മദലി എം പി , സക്കീന ലുഖ്മാൻ എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments