Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ "അവകാശം അതിവേഗം" സ്‌കീം ക്യാമ്പ് നടത്തി


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ "അവകാശം അതിവേഗം" സ്‌കീം ക്യാമ്പ് നടത്തി

സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി അതിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ നൽകുന്നതിനായി "അവകാശം അതിവേഗം" സ്‌കീം പ്രകാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ക്യാമ്പ് നടത്തി. റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ID കാർഡ്, തൊഴിൽ കാർഡ് എന്നിവ ഗുണഭോക്താക്കൾക്ക് അനുവദിച്ചു.


അഞ്ചു ഗ്രാമപഞ്ചായത്തുകളിലെയും ഇത്തരത്തിൽ രേഖകൾ ഇല്ലാത്തവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക് സിവിൽ സപ്പ്ളൈ ഓഫീസ്, പെരുമ്പടപ്പ് അക്ഷയ കേന്ദ്രം, എന്നിവയുടെ കൗണ്ടറുകൾ പ്രവർത്തിച്ചു. 


ബ്ലോക്ക് പ്രസിഡന്റ് അഡ്വ സിന്ധു ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗദാമിനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമദാസ് മാഷ്, AH റംഷീന, താജുന്നീസ, ബ്ലോക്ക് മെമ്പർമാരായ പി അജയൻ, പി റംഷാദ്, vv കരുണാകരൻ, ശിഹാബുദ്ധീൻ, ആശാലത, റീസപ്രകാശ്, ജമീല, മനാഫ്, പി നൂറുദ്ധീൻ, BDO അമൽദാസ് , ജോയിന്റ് BDO ഷിബി കുമാർ, ജി ഇ ഒ ടി. ജമാലുധീൻ, എക്സ്റ്റൻഷൻ ഓഫീസർമാരായ ഹാഷിം, അനു, അജയൻ, ഷൈനി അടക്കമുള്ളവർ നേതൃത്വം നൽകി എത്തിപ്പെടാൻ പ്രയസമുണ്ടയിരുന്ന ഗുണഭൊക്താവിനു  റേഷൻ കാർഡ് വീട്ടിലെത്തിച്ചു വാതിൽപടി സേവനത്തിലൂടെ ലഭ്യമാക്കി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments