ഹുബ്ബു റസൂൽ കോൺഫറൻസ് പ്രൗഢമായി
ലോകത്തിനാകമാനം അനുഗ്രഹമായി ഉദയം ചെയ്ത മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിനത്തിൻ്റെ ഭാഗമായി തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് SYS, SSF പെരുമ്പടപ്പിലെ പ്രാസ്ഥാനിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ പ്രവാചകാനുരാഗ സദസ്സ് ഹുബ്ബുറസൂൽ കോൺഫറൻസ് പ്രൗഡമായി
ആദ്യ ദിനം ഞായർ 3:30ന്ന് പുത്തൻ പള്ളി മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി വന്നേരിയിൽ നിന്നും ആരംഭിച്ച നബിദിന ബഹുജന റാലിയിൽ നിറപ്പകിട്ടാർന്ന ഇസ് ലാമിക കലാ രൂപങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളും ബഹുജനങ്ങളും മഹല്ല് ഭാരവാഹികളും ഉൾപെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു ശേഷം 6:30ന് നടന്ന പ്രഭാഷണ വേദി IPB ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു അശ്റഫ് ബാഖവി അയിരൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ Dr. അബ്ദുസലാം മുസ്ലിയാർ ദേവർ ശോല മുഖ്യപ്രഭാഷണം നടത്തി കഫീൽ പുത്തൻ പള്ളി സ്വാഗതവും മൻസൂർ പുത്തൻപള്ളി നന്ദിയും പറഞ്ഞു രണ്ടാം ദിനമായ തിങ്കളാഴ്ച സിദ്ധീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തി തുടർന്ന് നടന്ന പ്രവാചക പ്രകീർത്തന സദസ്സിന് ഇബ്രാഹിം ഹാളിലി കല്ലൂർ നേതൃത്വം നൽകി ശേഷം നടന്ന പ്രാർത്ഥന സംഗമത്തിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി നീറ്റിക്കൽ, സയ്യിദ് ഫളൽ നഈമി വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി മജീദ് മാരാത്തയിലിൻ്റ അധ്യക്ഷതയിൽ ഫിറോസ് മാസ്റ്റർ സ്വാഗതവും റഷീദ് കിഴക്കുമുറി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments