അവകാശ നിഷേധങ്ങൾ അറിയിക്കാൻ പരാതിപ്പെട്ടി സ്ഥാപിച്ചു
മാറഞ്ചേരി: സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൗരന്മാർ നേരിടുന്ന അവകാശ നിഷേധങ്ങൾ അറിയിക്കാൻ പരാതിപ്പെട്ടി സ്ഥാപിച്ചു. പൗരാവകാശ സംരക്ഷ ണ സമിതി മാറഞ്ചേരിയുട അഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ മാറഞ്ചേരി സെന്ററിൽ സ്ഥാപിച്ച പരാതിപ്പെട്ടിയുടെ സമർപ്പണം റിട്ട. പോലീസ് സൂപ്രണ്ട് വി.കെ. അക്ബർ നിർവ്വഹിച്ചു. സമിതി പ്രസിഡന്റ് അഡ്വ.എം.എ.എം.റഫീഖ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ , എം.ടി. നജീബ് എന്നിവർ പ്രസംഗിച്ചു. ജനറൽസെക്രട്ടറി എ.അബ്ദുൾ ലത്തീഫ് സ്വാഗതവും വൈ.പ്രസിഡന്റ് എൻ.കെ.അബ്ദ്ദുന്നാസർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments